മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ദോഹയുടെ രണ്ടാമത് കുടുംബ സംഗമം പരുമലയില്‍ ആഘോഷിച്ചു

“ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യുന്നതെല്ലാം എനിയ് ക്കാകുന്നു ചെയ്യുന്നത്” എന്ന ദൈവ വചനം അഭംഗുരം പാലിക്കുവാന്‍ ഉത്സാഹിക്കുന്നവരാണ് ദോഹ ഇടവകാംഗങ്ങള്‍. പ്രാരംഭകാലം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വര്‍ഷവും ഈ ഇടവക ചിലവഴിക്കുന്ന തുക അത് വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസം-ചികിത്സ – ഭവന നിര്‍മാണം മുതലായ രംഗങ്ങളിലെ സഹായങ്ങള്‍ ഇന്നും വളരുന്നതല്ലാതെ കുറയുന്നില്ല.”

IMG_2565

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുംബൈ ദ്രാസനത്തില്‍പ്പെട്ട ദോഹ ഓര്‍ത്തഡോക്‌സ് ഇടവക രൂപീകരണത്തിന്റെ നാല്‍പ്പതാം വര്‍ഷം സെപ്തംബര്‍ 20ന് പൂര്‍ത്തീകരിക്കുകയാണ്. 1973 സെപ്തംബര്‍ 20ന് മലങ്കര സെന്‍്‌റ് തോമസ് പാരിഷ് എന്ന പേരില്‍ അന്നത്തെ ബാഹ്യ കേരള മെത്രാപ്പെലീത്ത ആയിരുന്ന അഭിവന്ദ്യ മാത്യൂസ് മാര്‍ അത്താനിയോസിന്റെ(പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവ) കല്പന പ്രകാരം രൂപീകൃതമായ ഇടവക പില്‍ക്കാലത്ത് സെന്‍്‌റ് തോമസ്, സെന്‍്‌റ് ഗ്രിഗോറിയോസ്, സെ ന്‍്‌റ് മേരീസ് എന്ന മൂന്നിടവകകളായി ദോഹയില്‍ വളര്‍ന്നു പന്തലിച്ചു.

2002ല്‍ ഖത്തര്‍ ഗവണ്‍മെന്‍്‌റ് ക്രിസ്ത്യന്‍ സമൂഹങ്ങളെ ഒന്നിപ്പിച്ച് ആരാധനക്കായി ക്രമീകരണം ചെയ്യുവാന്‍ പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം 2003 ല്‍ രൂപീകൃതമായ ഐ.ഡി.സി.സി (ഇന്‍്‌റര്‍ ഡിനോമിനേഷണല്‍ ക്രിസ്ത്യന്‍ ചര്‍ച്ച്)യുടെ പ്രവര്‍ത്തനത്തിലൂടെ ദോഹയിലെ മൂന്നിടവകകളും ഒന്നിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്-ദോ ഹ എന്ന പുതിയ ഇടവക 2009 ജൂ ലൈ 2,3 തിയ്യതികളില്‍ കൂദാശ ചെയ്യപ്പെട്ടു. ഏകദേശം 950 അംഗങ്ങളോടെ ആരംഭിച്ച ഇടവകയില്‍ ഇപ്പോള്‍ 1200ല്‍ അധികം പേര്‍ അംഗങ്ങളായിട്ടുണ്ട്. മലങ്കര സഭയ്ക്കും ഖത്തറിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും അഭിമാനമായി പടുത്തുയര്‍ത്തിയ മനോഹരമായ ദേവാലയം പ്രാര്‍ത്ഥനയ്ക്കായി മുഴുവന്‍ സമയവും തുറന്നിട്ടിരിക്കുന്നു.

രാവിലെയും വൈകിട്ടും യാമ പ്രാര്‍ത്ഥനകളും, ബുധനാഴ്്്ച്ച വൈകിട്ട് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി വരുന്നു. വെള്ളിയാഴ്ച്ച രാവിലെയും വൈകിട്ടും ശനിയാഴ്ച്ച വൈകിട്ടും വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നു. ഇടവകയെ പത്തു വാര്‍ഡുകളായി തിരിച്ചുള്ള പ്രാര്‍ത്ഥനാ യോഗങ്ങളും ഇടവക തലത്തില്‍ സെന്‍്‌റ പോള്‍സ് സുവിശേഷ സംഘവും പ്രവര്‍ത്തിച്ചു വരുന്നു. സണ്‍ണ്ടേ സ്ക്കൂള്‍, ബാല സമാജം, വിദ്യാര്‍ത്ഥി പ്രസ്ഥാനം, യുവജന പ്രസ്ഥാനം, മര്‍ത്തമറിയം സമാജം, ബാച്ചിലേഴ്‌സ് ഫോറം, സീനിയേഴ്‌സ് ഫെലോഷിപ്പ്, മെഡിക്കല്‍ ഫോറം, ഗായക സംഘം, (ജൂനിയേഴ്‌സ് 7 സീനിയേഴ്‌സ്), ശുശ്രൂഷാ സംഘം, ദിവ്യ ബോധനം എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇടവകയെ ആത്മീയമായി ധന്യമാക്കുന്നു.

ഇടവകയുടെ ഇപ്പോഴത്തെ വികാരിയായി ബഹു. എം.എസ് ജോയി അച്ചനും സഹ വികാരിയായി ബഹു. ജോസ് ഐസക് അച്ചനും സേവനം അനുഷ്ടിക്കുന്നു. ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക പുതുതായി രൂപീകൃതമായതിന്‍െ്‌റ നാലാം ഇടവക ദിനം 2013 ജൂലൈ 5ാം തിയ്യതി വെള്ളിയാഴ്ച്ച വി. കുര്‍ബ്ബാനയോടനുബന്ധിച്ച് നടത്തപ്പെട്ടു. ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വിശിഷ്ടാതിഥികള്‍ സംബന്ധിച്ച് ആശംസകള്‍ അറിയിച്ചു. ദോഹ ഓര്‍ത്തഡോക്‌സ്്്്് ഇടവക രൂപീകരണത്തിന്‍െ്‌റ നാല്പതാം വര്‍ഷം 2013 സെപ്തംബര്‍ 20ന് ആഘോഷിക്കുന്നു.
ദോഹയില്‍ നിന്നും വിട്ടുപോയ മുന്‍ ഇടവകാംഗങ്ങളേയും അവധിക്കായി നാട്ടില്‍ പോയിട്ടുള്ള ഇടവകാംഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ആദ്യ കുടുംബ സംഗമാണ് ഇന്നു നടന്നത്.

ഈ സംഗമത്തിന്‍െ്‌റ വിജയവും അംഗങ്ങളുടെ ആവശ്യവും പരിഗണിച്ച് മൂന്നു വര്‍ഷത്തിലൊരിക്കല്‍ പ്രസ്തുത സംഗമം പരുമലയില്‍ വച്ച് വി. കൂര്‍ബാനയോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനത്തില്‍ മുംബൈ ദ്രാ സന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഗീവറുഗീസ് മാര്‍ കൂറിലോസ് തിരുമേനി, ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഹു. ശ്രീ ബഞ്ചമിന്‍ കോശി, അഭിവന്ദ്യ തിരുമേനിമാര്‍, റമ്പാന്മാര്‍, മുന്‍ വികാരിമാര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ സംബന്ധിക്കും.

 

You must be logged in to post a comment Login