‘മലയാളത്തില്‍ എനിക്ക് എന്തുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല? ചിലര്‍ പറഞ്ഞ കാരണമിതാണ്..’

‘മലയാളത്തില്‍ എനിക്ക് എന്തുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല? ചിലര്‍ പറഞ്ഞ കാരണമിതാണ്..’

മറ്റ് ഭാഷകളില്‍ ലഭിക്കുന്നത് പോലെയുള്ള നല്ല കഥാപാത്രങ്ങള്‍ തനിക്ക് മലയാളത്തില്‍ കിട്ടുന്നില്ലെന്ന് നടി ഷംന കാസിം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷംന ഇങ്ങനെ പ്രതികരിച്ചത്.

‘മറ്റ് ഭാഷകളില്‍ ലഭിക്കുന്നത് പോലെ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ എനിക്കെല്ലായ്പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. അതൊരു ചോദ്യചിഹ്നമാണ്. ജോസഫ് എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയ സാധ്യതയുള്ള റോളാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്തുകൊണ്ടത് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കുത്തരമില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടാണെന്നാണ്. ചിലര്‍ പറഞ്ഞത് എന്നെക്കണ്ടാല്‍ മലയാളിയെപ്പോലെയില്ല അതുകൊണ്ടാണെന്നാണ്”.

നടന്‍ ജോജു ജോര്‍ജ് നായകനായ, മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫിന്റെ തമിഴ് റീമെയ്ക്കിലാണ് ഷംന ഇപ്പോള്‍ അഭിനയിക്കുന്നത്. ജോസഫ് സംവിധാനം ചെയ്ത എം പദ്മകുമാര്‍ തന്നെയാണ് സംവിധായകന്‍. ആര്‍.കെ സുരേഷാണ് ജോസഫായി എത്തുന്നത്.

ഇനി അഭിനയ സാധ്യതയുള്ള റോളുകള്‍ മാത്രമേ സ്വീകരിക്കൂ എന്നും ഷംന കാസിം വ്യക്തമാക്കി. അല്ലാതെ ഒന്നും ചെയ്യാനില്ലാത്ത സിനിമയ്ക്ക് വേണ്ടി സമയം കളയാനില്ലെന്നും ഷംന പറഞ്ഞു.

You must be logged in to post a comment Login