മലയാളികള്‍ക്ക് ആഹാരം കഴിക്കാന്‍ കൈ തന്നെ ധാരാളം

മലയാളികള്‍ എല്ലാം വിദേശികളില്‍ നിന്നു കോപ്പി അടിക്കുന്നു എന്ന് ഒരു ആക്ഷേപം ഉണ്ട്, പക്ഷെ അവര്‍ക്കും മാറാത്ത ഒരു ശീലം ഉണ്ട്. ആഹാരം കഴിക്കുന്നത് അന്നും ഇന്നും കൈ കൊണ്ട് തന്നെ, വിദേശികളുടെ കത്തിയും മുള്ളും ഒന്നും അങ്ങനെ നാം മലയാളികളെ സ്വാധിനിച്ചിട്ടില്ല പക്ഷെ എല്ലാം മാറാന്‍ തയ്യാറാകുന്ന നാം എന്ത് കൊണ്ട് ഈ ശീലം മാറ്റുന്നില്ല  ഉത്തരം സിമ്പിള്‍, കൈ കൊണ്ട് കഴിക്കുമ്പോള്‍ അത് നമ്മുടെ നമ്മുടെ മനസ്സിനെയും ആത്മാവിനെയും ഉന്മേഷവാന്മാര്‍ ആക്കുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു.

 


ഈ പുരാണങ്ങള്‍ പറയുന്നത് ശരി ആണെങ്കില്‍ വിദേശികളെയും കൈ കൊണ്ട് കഴിക്കാന്‍ പഠിപ്പിക്കണം എന്ന് കാസര്‍ഗോഡ് താജ് ബേക്കല്‍ വിവന്ത ഹോട്ടല്‍ തീരുമാനിച്ചു. ചോറില്‍ കറി ഒഴിച്ച് അത് കുഴച്ചു ഉണ്ണുന്നത് വിദേശികള്‍ക്ക് അത്ര സുഖിക്കില്ല എന്നു അറിയാവുന്ന അവര്‍ വാഴയിലയില്‍ ആഹാരം വിളമ്പി ഇതു ആരോഗ്യത്തിനും മനസ്സിനും ശരീരത്തിനും നല്ലതെന്നും ഒരു സൈന്‍ ബോര്‍ഡ് കൂടി വച്ചു.

കൈയിലെ അഞ്ചു വിരലുകള്‍ പഞ്ച ഭൂതങ്ങളെ കാണിക്കുന്നു. ഓരോ വിരലും അഗ്‌നി,വായു,ജലം,ആകാശം ,ഭൂമി അങ്ങനെ അഞ്ചു ഭൂതങ്ങളെ കാണിക്കുന്നു. ഇവയുടെ അനുഗ്രഹത്തോടു കൂടി ആഹാരം കഴിക്കണം എന്നാണ് ശാസ്ത്രം.അങ്ങനെ കഴിക്കുന്നത് ഒരു വിഭവ സമൃദ്ധമായ ഒരു സദ്യ കൂടി ആണെങ്കിലോ ?സംഗതി വിദേശികള്‍ പതുക്കെ ഏറ്റെടുക്കുകയാണ്. അതേ അങ്ങനെ വിദേശികളും മലയാളി ഗുണങ്ങള്‍ ഉള്‍ക്കൊണ്ട് കൈ കൊണ്ട് ആഹാരം കഴിക്കാന്‍ തയ്യാറാവുകയാണ്..

You must be logged in to post a comment Login