മലയാളികള്‍ക്ക് നല്ല വാര്‍ത്ത  സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഐഎസ്എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ കിരീടം തേടിയിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്‍ മുഖ്യമന്ത്രി പിണറായ വിജയന്റെ ആശംസകള്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ”ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കപ്പ് നേടാന്‍ കലാശപ്പോരാട്ടത്തിന് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍. മലയാളികള്‍ സ്‌നേഹിക്കുന്ന മലയാളികളെ സ്‌നേഹിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണിത്. കോച്ച് സ്റ്റീവ് കൊപ്പലിന്റെ പരിശീലനത്തില്‍ വളര്‍ന്നു വന്ന താരങ്ങള്‍ മലയാളികള്‍ക്ക് നല്ല വാര്‍ത്ത  സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനായി കാത്തിരിക്കുന്നു. ആശംസകള്‍”

You must be logged in to post a comment Login