മലയാളി താരം മുഹമ്മദ് അനസിന് അർജ്ജുന അവാർഡിന് ശുപാർശ

മലയാളി താരം മുഹമ്മദ് അനസ് ഉൾപ്പടെ പത്തൊൻപത് താരങ്ങൾക്ക് അർജ്ജുന അവാർഡ് നൽകണമെന്ന് ശുപാർശ. മലയാളിയായ ബാഡ്മിൻറൺ പരിശീലകൻ വിമൽ കുമാറിന് ദ്രോണാചാര്യ പുരസ്‌കാരത്തിനും ശുപാർശയുണ്ട്. റസ്ലിംഗ് താരം ബജ്‌റംഗ് പൂനിയ, പാര അത്‌ലറ്റ് ദീപ മാലിക് എന്നിവർക്ക് ഖേൽ രത്‌ന പുരസ്‌കാകാരവും മുൻ ഹോക്കി താരം മാനുവൽ ഫെഡറിക്കിന് ധ്യാൻ ചന്ദ് പുരസ്‌കാരവും നൽകണമെന്ന് ദേശീയ കായിക പുരസ്‌കാര നിർണയ സമിതി ശുപാർശ ചെയ്തു.

ഇന്നലെയും ഇന്നുമായി ഡൽഹിൽ ചേർന്ന ദേശീയ കായിക പുരസ്‌കാര നിർണ്ണയ സമിതിയാണ് രാജീവ് ഗാന്ധി ഖേൽ രത്‌ന, ദ്രോണാചാര്യ, അർജ്ജുന അവാർഡിനായി പേരുകൾ നിർദേശിച്ചത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് മുഹമ്മദ് അനസ്സിന് അത്‌ലറ്റിക്‌സ് വിഭാഗത്തിലാണ് അർജ്ജുന അവാർഡിന് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. അത്‌ലറ്റിക്‌സിൽ നിന്ന് തന്നെ തേജിന്ദർ സിംഗ് പാൽ, സ്വപ്ന ബർമ്മൻ, ക്രിക്കറ്റിൽ നിന്ന് രവീന്ദ്ര ജഡേജ, പൂനം യാദവ്, എന്നിവരുടെ പേരുകളും ശുപാർശയിലുണ്ട്.

അർജ്ജുന അവാഡ് ലഭിച്ച മറ്റ് കായിക താരങ്ങൾ ഇവരാണ്. എൽ എസ് ഭാസ്‌കരൻ ബോഡി ബിൽഡിംഗ്, സോണിയ ലാത്തർ ബോക്‌സിംഗ്, ചിക്ലൻസന സിംഗ് ഹോക്കി, അജയ് താക്കൂർ കബഡി, ഗൌരവ് സിംഗ് ഗിൽ മോട്ടോർ സ്‌പോർട്‌സ്, പ്രമോദ് ഭഗത് പാര സ്‌പോർട്‌സ്, ഹർമീദ് രാജുൾ ദേശായി ടേബിൾ ടെന്നീസ്, പൂജ ദന്ത റസ്ലിംഗ്. ഗുരുപ്രീത് സിംഗ് സന്ദു ഫുട്‌ബോൾ,സുന്ദർ സിംഗ് ഗുർജർപാര സ്‌പോർട്‌സ്, സായ് പ്രണീത് ബാഡ്മിൻൺ, സിമ്രാൻ സിംഗ് ഷെർഗിൽ പോളോ. വിമൽ കുമാറിനെ കൂടാതെ ടേബിൽ ടെന്നീസിൽ നിന്ന് സന്ദീപ് ഗുപ്ത, അത്‌ലറ്റിക്‌സിൽ നിന്ന് മൊഹീന്ദർ സിംഗ് ധില്ലൻ എന്നിരെയും ദ്രോണാചാര്യ പുരസ്‌കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.1972 വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു കണ്ണൂർ സ്വദേശിയായ മാനുവൽ ഫെഡ്രിക്ക്. അന്തിമ പരിശോധനക്ക് ശേഷം കേന്ദ്ര കായിക മന്ത്രാലയം അവാർഡുകൾ പ്രഖ്യാപിക്കും.

You must be logged in to post a comment Login