മലയാള സിനിമയുടെ ഇതിഹാസമായി മോഹന്‍ലാല്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഒന്നേയുള്ളു: പൃഥ്വിരാജ്

കൊച്ചി: മലയാള സിനിമയില്‍ ഇന്നുകാണുന്ന ഇതിഹാസമായി മോഹന്‍ലാല്‍ എന്ന നടന്‍ മാറിയിട്ടുണ്ടെങ്കില്‍ കാരണം ഒന്നേയുള്ളുവെന്ന് യുവസൂപ്പര്‍താരം പൃഥ്വിരാജ്. ലാലിനെ നായകനാക്കി താന്‍ ഒരുക്കുന്ന ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു പൃഥ്വി. സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ തന്നെ നായകനായി മോഹന്‍ലാല്‍ എത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ പൃഥ്വി തന്നെക്കൊണ്ട് സാധിക്കാവുന്നതെല്ലാം ലൂസിഫറിനായി ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.

‘മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം പൂര്‍ണമായും അവിടെയുണ്ടാകും. നമുക്കെന്താണ് അദ്ദേഹത്തില്‍ നിന്നും വേണ്ടതെന്ന് അദ്ദേഹത്തിന് അറിയണം. സംവിധായകന്റെ മനസിലുള്ളത് കിട്ടിയെന്ന് ഉറപ്പാക്കുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ഇന്നത്തെ ഈ ഇതിഹാസമായി അദ്ദേഹം മാറിയതിന്റെ പിന്നില്‍ അതു തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാലാവുന്നതെല്ലാം ലൂസിഫറിനായി ഞാന്‍ ചെയ്തിട്ടുണ്ട്.’ പൃഥ്വി പറഞ്ഞു.

Image result for prithvi raj mohanlal

കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപിലെ അവസാന രംഗവും ചിത്രീകരിച്ചു കഴിഞ്ഞതായി അറിയിച്ച് പൃഥ്വി സന്തോഷം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത്. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് ലാല്‍ എത്തുക. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍,നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്.

You must be logged in to post a comment Login