മലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേരെ കാണാതായി

കൊലാലംപൂര്‍: മമലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേരെ കാണാതായി. കാണാതായവര്‍ ഇന്തോനേഷ്യക്കാരാണ്.റമ്ദാന്‍ ആഘോഷിക്കാന്‍ മലേഷ്യയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.കാണാതായവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. രണ്ട് കപ്പലുകളും നാല് സ്പീഡ് ബോട്ടുകളും രണ്ട് ഹെിലികോപ്ടറുകളും രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

boat

അപകടം നടക്കുമ്പോള്‍ 44 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നാല് പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അപകടം നടന്ന് 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.മലേഷ്യയിലെ ടാന്‍ജംഗ് സെഡിലിയില്‍ നിന്നും ഇന്തോനേഷ്യയുടെ ബതാം ദ്വീപിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

 

 

You must be logged in to post a comment Login