മല്യ രാജ്യം വിടും മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏതൊക്കെ നേതാക്കളെയാണ് മല്യ കണ്ടത് എന്ന് പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായതുമില്ല. ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളുമായുള്ള സെഷനിലാണ് രാഹുല്‍ ഈ ആരോപണം ഉന്നയിച്ചത്.

മല്യ രാജ്യം വിടും മുമ്പ് ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്നതിന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വായ്പയെടുത്ത് മുങ്ങിയ മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരോട് ഉദാര സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You must be logged in to post a comment Login