മഴക്കാലം പടിവാതില്‍ക്കല്‍; അപകടമൊഴിവാക്കാന്‍ മാര്‍ഗങ്ങള്‍ നിരവധി

Car-Rain

മഴക്കാലം മലയാളികളുടെ പടിവാതിക്കലെത്തിക്കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ ഏറെ ദുരിതമനുഭവിക്കുക വാഹനം ഓടിക്കുന്നവരാണ്. കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നതും മഴക്കാലത്തുതന്നെ, വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം…

വേഗത പരമാവധി കുറയ്ക്കുകറോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. അതുകൊണ്ടുതന്നെ പരാമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററില്‍നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം. റോഡിലെ കുഴികള്‍ സൂക്ഷിക്കുകമഴ എത്തുന്നതോടെ പല റോഡുകളുടെയും അവസ്ഥ വളരെ മോശമാകും. റോഡിലെ വലിയ കുഴികള്‍ അപകടം വിളിച്ചുവരുത്തും.

Car-care-tips-in-rains-5

വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി സാവധാനം ഓടിക്കുന്നതാണ് ഉത്തമം. റോഡിന്റെ വശങ്ങളില്‍ കൂടതല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുന്നതാണ് നല്ലത്. ഹെഡ് ലൈറ്റ് ഓണാക്കി വാഹനം ഓടിക്കുകശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഇത് സഹായിക്കും. ഹൈബീം ഉപയോഗിക്കരുത്. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.ടയറുകള്‍ ശ്രദ്ധിക്കുകമഴക്കാലത്തിനു മുന്‍പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നതാണ് ഉത്തമം. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഢിത്തമാകും. തേയിമാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. വൈപ്പര്‍ ബ്ലേഡുകള്‍ എല്ലാ മഴക്കാലത്തിനു മുന്‍പും മാറ്റുന്നതാണ് നല്ലത്.

മുന്‍കരുതല്‍ നല്ലതാണ്‌ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുന്‍പ് പരിശോധിക്കുന്നത് നല്ലത്. അവശ്യ ഘട്ടങ്ങളില്‍ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ട ഉപകരണങ്ങളും ബള്‍ബുകളും വാഹനത്തില്‍ കരുതാം.വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ടമഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്.

ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യത കൂടുതലാണ്. വാഹനം പൂര്‍ണ്ണനിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക. ശക്തമായ മഴയില്‍ പരമാവധി യാത്ര ഒഴിവാക്കുകമഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്‍പ്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം. നേരത്തെ ഇറങ്ങുന്നത് നന്നാകുംമഴക്കാല യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുക. ഗതാഗത കുരുക്കുകളും മാര്‍ഗ്ഗ തടസവും മുന്നില്‍ക്കണ്ടുകൊണ്ട് സാധാരണ ദിവസത്തെക്കാള്‍ അല്‍പം നേരത്തെ ഇറങ്ങുന്നതാണ് നല്ലത്. മാര്‍ഗ്ഗ തടസംമൂലം ചിലപ്പോള്‍ വഴിമാറി സഞ്ചരിക്കേണ്ടിയും വന്നേക്കാം. നേരത്തെ ഇറങ്ങാതിരുന്നാല്‍ അമിത വേഗതയെത്തന്നെ ആശ്രയിക്കേണ്ടി വരും. അത് അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും.

മറ്റുകാര്യങ്ങള്‍

  • മഴക്കാലത്ത് പരമാവധി ബ്രൈറ്റ് കളര്‍ റെയ്ന്‍ കോട്ടുകള്‍ ഉപയോഗിക്കുക.
  • ഗ്ലാസിലെ ഈര്‍പ്പം എ.സി ഉപയോഗിച്ച് ഡീഫോഗ് ചെയ്യാന്‍ മറക്കരുത്.
  • എ.സി ഇല്ലാത്ത വാഹനത്തില്‍ ഗ്ലാസ് തുടച്ചു വൃത്തിയാക്കുക അല്ലാതെ മറ്റുവഴികളില്ല.
  • ബാറ്ററി ടെര്‍മിനലുകളില്‍ പെട്രേളിയം ജെല്ലി പുരട്ടാന്‍ മറക്കരുത്, ടെര്‍മിനലുകളില്‍ അടിഞ്ഞുകൂടുന്ന തുരുമ്പ് ഇഗ്‌നിഷനെ ബാധിക്കും.
  • റോഡിലുള്ള മാര്‍ക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കണം.
  • പെയ്ന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് കുറവായതിനാല്‍ അപകടം പറ്റിയേക്കാം.
  • സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക.
  • മുന്നിലെയും പിന്നിലെയും ബ്രേക്കുകള്‍ ഒരുമിച്ചു പിടിച്ചാല്‍ ടയര്‍ ലോക്ക് ആയി നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയാനും സാധ്യതയുണ്ട്.

You must be logged in to post a comment Login