വാള് കുടകള്‍
വാള് പോലെയിരിക്കുന്ന കുടകള്‍ ലോകപ്രീതിയാര്ജിച്ചതാണ്. കുട മടക്കിവെച്ചാല്‍ വാള് ഉറയിലിട്ടിരിക്കുന്നതായേ തോന്നൂ..പക്ഷേ, സത്യമായും ഇതില്‍ വാള് ഇല്ല കേട്ടോ..
ടാന്റം അംബ്രല
മഴയത്ത് പങ്കാളിയോടൊപ്പം നടക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ടാന്റം അംബ്രല തിരഞ്ഞെടുത്തോളൂ. പക്ഷേ, അമിതവണ്ണം ഉള്ള രണ്ടു പേര്‍ക്ക് ഒരുമിച്ച് പോകാമെന്നു മാത്രം കരുതേണ്ട.
കളര്‍ മാറും കുടകള്‍)
മഴ നനഞ്ഞാല്‍ നിറം മാറുന്ന കുട. വെള്ളം തട്ടുമ്പോള്‍ ക്രമേണ നിറങ്ങള്‍ മാറി വരുന്ന ഹൈഡ്രോമാറ്റിക് മഷി ഉള്ള കുടയാണ് ഇത്. പക്ഷേ, വെളളം ഉണങ്ങിയാല്‍ ഇവന് കറുത്ത നിറമാവും. ഇത്തിരി വെള്ളം തട്ടിച്ചു നോക്കൂ തനിനിറം കാണിക്കുകയും ചെയ്യും.
സൂപ്പര്ബ്രെല
മഴയില്‍ നനയുന്നതില്‍ മാത്രമല്ല, എല്ലാ ഡയറക്ഷന്സില് നിന്നും നിങ്ങളെ സംരക്ഷിക്കും. അഞ്ച് കുടകള്‍ ചേര്‍ത്തുവെച്ച രീതിയിലാണ് സൂപ്പര്ബ്രെല നിര്‍മിച്ചിരിക്കുന്നത്. സൂപ്പര്ബ്രെല ചൂടിയാല്‍ കാറ്റടിച്ചാലും നോ ടെന്‍ഷന്‍. വെന്റിലേഷനായി പ്രത്യേക വാട്ടര്‍പ്രൂഫ് ദ്വാരങ്ങളും ഈ കുടയിലുണ്ട്.
ലൈറ്റ്ഡ്രോപ്പ് അംബ്രല
മഴ നനഞ്ഞാല്‍ എല്‍ ഇ ഡി ലൈറ്റ് പ്രകാശിക്കും. എത്രത്തോളം ശക്തിയായി വെള്ളം നനയുന്നുവോ അത്രയും തന്നെ തീവ്രപ്രകാശമായിരിക്കും ലൈറ്റ്ഡ്രോപ് കുടയ്ക്ക്. രാത്രി സഞ്ചാരത്തിന് ഏറ്റവും ബെസ്റ്റ്.
You must be logged in to post a comment Login