മഴക്കെടുതി:മരണ സംഖ്യയില്‍ വര്‍ധനവുണ്ടാകുമെന്ന് ആശങ്കയെന്ന് ഉമ്മന്‍ചാണ്ടി

ഇടുക്കി: മഴക്കെടുതിയില്‍ മരണ സംഖ്യ കൂടുമെന്ന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  സര്‍വ്വകകക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് അടിയന്തിര മന്ത്രിസഭാ യോഗവും വില്‍ച്ചിട്ടുണ്ട്.

ഇടുക്കിയിലും മറ്റ് ദുരന്തബാധിത പ്രദേശങ്ങളിലും. സൈനികരും ദേശീയ സുരക്ഷാ സേനയും നടത്തുന്ന തിരച്ചില്‍ നടത്തുന്നുണ്ട്. ഇടുക്കിയില്‍ മാത്രം 46 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ജില്ലയില്‍ പലയിടത്തും ഇപ്പോഴും റോഡ് ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനായിട്ടില്ല.ഏഴാംതിയതി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. ഇതില്‍ 13 പേരും ഇടുക്കി ജില്ലക്കാരാണ്.

pullurampara-rescue_0

കേന്ദ്രത്തെ സമീപിച്ച് അടിയന്തിര സഹായം അഭ്യര്‍ഥിച്ചതിന്റെ ഫലമായി ദേശീയ ദുരന്ത നിവാരണസേനയുടെ നാല് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. മൂന്ന് സംഘം ഇടുക്കിയിലും ഒരു സംഘം മൂവാറ്റുപുഴയിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒരു സംഘത്തില്‍ ശരാശരി 45 പേരാണുള്ളത്. കേന്ദ്രസേനയുടെ രണ്ട് സംഘം കൂടി കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കരസേനയുടെ മൂന്ന് യൂണിറ്റുകളാണ് കേരളത്തിലെത്തിയിട്ടുള്ളത്. ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓരോ യൂണിറ്റുകള്‍ വീതമാണ് ഉള്ളത്. 70 പേരടങ്ങുന്ന സംഘമാണിത്. നേവിയുടെ സഹായം ഇടുക്കിയിലും എറണാകുളത്തും ലഭിക്കുന്നുണ്ട്. ഇടുക്കി അടിമാലിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ റോഡിലെ മണ്ണ് നീക്കിയെങ്കിലും റോഡിന് താഴെയുള്ള മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ മണ്ണ് നീക്കുന്നതിനിടെയാണ് ഒരു കാര്‍ കൂടി കണ്ടെത്തിയത്. ഇതില്‍ നിന്നും ഒരു മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login