മഴവില്‍ ഗ്രാമമായി മാറിയ ചേരിപ്രദേശം; ചിത്രങ്ങള്‍ കാണാം


ഇന്‍ഡോനേഷ്യയിലെ കാംപുംഗ് പെലാന്‍ഗി എന്ന ഗ്രാമം ഒരു ചേരിപ്രദേശമാണ്. അടുത്തിടെ ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ ചേരിപ്രദേശമൊന്ന് നവീകരിച്ചു. നവീകരണം എന്ന് പറഞ്ഞാല്‍ പോര! അത്രയ്ക്കും മനോഹരമാക്കി മാറ്റി ആ പ്രദേശം. മഴവില്‍ ഗ്രാമമെന്നാണ് ഇപ്പോള്‍ ആ ഗ്രാമം കണ്ടവര്‍ വിലയിരുത്തുന്നത്. നാനാവിധ വര്‍ണങ്ങളാലുള്ള പെയിന്റ് അടിച്ച് ചേരിപ്രദേശത്തെ മനോഹരമാക്കി മാറ്റി. 22,467 ഡോളറാണ് ചേരിയിലെ വീടുകള്‍ പെയിന്റടിക്കാനും മറ്റും ചെലവായത്.

സെമറംഗിലുള്ള സെന്‍ട്രല്‍ ജാവ കമ്മ്യൂണിറ്റി ആണ് ഈ പദ്ധതിക്ക് വേണ്ട ചെലവ് വഹിച്ചത്. 54കാരനായ ജൂനിയര്‍ ഹൈ പ്രിന്‍സിപ്പല്‍ സ്ലാമറ്റ് വിഡോഡോയാണ് കമ്മ്യൂണിറ്റിയ്ക്ക് നേതൃത്വം വഹിക്കുന്നത്. രാജ്യത്ത് സമാനമായ രീതിയില്‍ മൂന്ന് പട്ടണങ്ങളിലും പെയിന്റടിച്ച് മനോഹരമാക്കിയിട്ടുണ്ട്. 232 വീടുകളാണ് ഇവരുടെ കരവിരുതിനാല്‍ അലങ്കരിക്കപ്പെട്ടത്.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മഴവില്‍ ഗ്രാമങ്ങള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

rainbow-village-kampung-pelangi-indonesia- (1)

rainbow-village-kampung-pelangi-indonesia- (2)

rainbow-village-kampung-pelangi-indonesia- (8)

rainbow-village-kampung-pelangi-indonesia- (3)

rainbow-village-kampung-pelangi-indonesia- (7)

rainbow-village-kampung-pelangi-indonesia- (6)

rainbow-village-kampung-pelangi-indonesia- (10)

rainbow-village-kampung-pelangi-indonesia- (12)

rainbow-village-kampung-pelangi-indonesia- (11)

rainbow-village-kampung-pelangi-indonesia- (14)

rainbow-village-kampung-pelangi-indonesia- (15)

You must be logged in to post a comment Login