മഴ കനിഞ്ഞില്ല; ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

കനത്ത മഴയെത്തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. മഴ മൂലം ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാം മത്സരമാണിത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടു. മൂന്ന് മത്സരം കഴിഞ്ഞ ഇന്ത്യ അഞ്ച് പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുള്ള ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തുമാണ്.

കഴിഞ്ഞ ദിവസം മുതൽക്കു തന്നെ ട്രെൻഡ്ബ്രിഡ്ജിൽ മഴ തകർക്കുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പിനെത്തുടർന്ന് ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇടക്കിടെ മഴ പെയ്തു കൊണ്ടിരുന്നത് ഔട്ട്ഫീൽഡിനെയും താറുമാറാക്കിയിരുന്നു. നേരത്തെ മഴ ശമിച്ചിട്ടും വെള്ളക്കെട്ട് രൂപപ്പെട്ട ഔട്ട്ഫീൽഡിൽ കളി നടത്താൻ സാധിക്കില്ലെന്ന് അമ്പയർമാർ അറിയിച്ചിരുന്നു.

You must be logged in to post a comment Login