മഴ മൂലം കളി നിര്‍ത്തി; ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി

സൗത്താംപ്ടണ്‍: മഴയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് മത്സരം താത്കാലികമായി നിര്‍ത്തി. കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തിട്ടുണ്ട്. ആറ് റണ്‍സെടുത്ത ഹാഷിം അംലയും അഞ്ച് റണ്‍സെടുത്ത അയ്ഡന്‍ മര്‍ക്കാമുമാണ് പുറത്തായത്. 17 റണ്‍സുമായി ഡി കോക്കും ഡുപ്ലസിയുമാണ് ക്രീസില്‍.

വെസ്റ്റ് ഇന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെലാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഇന്നത്തെ മത്സരം ദക്ഷിണാഫ്രിയ്ക്ക് നിര്‍ണായകമാണ്. ഇന്ന് വിന്‍ഡീസിനോട് കൂടി തോറ്റാല്‍ അവരുടെ ലോകകപ്പ് സ്വപ്നം പ്രാഥമിക റൗണ്ടില്‍ തന്നെ അവസാനിക്കും. മഴ ചതിച്ചാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം നല്‍കും. മഴ ചതിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍.

ഇതുവരെ കളിച്ച മൂന്ന് കളികളില്‍ മൂന്നിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിനും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് 21 റണ്‍സിനും മൂന്നാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനുമായിരുന്നു അവരുടെ തോല്‍വി.

വിന്‍ഡീസിന് ഇത് മൂന്നാം മത്സരമാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്ത വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 15 റണ്‍സിന് തോല്‍ക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്ക്വേണ്ടി മാര്‍ക്രമും ഹെന്‍ഡ്രിക്‌സും കളിക്കുന്നുണ്ട്. വിന്‍ഡീസ് ടീമിലുമുണ്ട് രണ്ട് മാറ്റങ്ങള്‍. എവിന്‍ ലൂയിസിനും ആന്ദ്രെ റസ്സലിനും പകരം ബ്രാവോയും റോച്ചും കളിക്കും

You must be logged in to post a comment Login