മസില്‍ അളിയന് പിറന്നാള്‍ സര്‍പ്രൈസുമായി നിവിനും മഞ്ജിമയും സണ്ണി വെയിനും; മിഖായേല്‍ ലൊക്കേഷനിലെ പിറന്നാളാഘോഷ ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാള്‍ ദിനമാണ്. ലോകമെങ്ങുമുള്ള ആരാധകരെല്ലാ രാവിലെ മുതല്‍ തന്നെ ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട് എന്നാല്‍ ശരിക്കും ഉണ്ണി മുകുന്തനെ ഞെട്ടിച്ചു കൊണ്ടൊരു പിറന്നാള്‍ സമ്മാനം ഒരുക്കിയിരിക്കുകയാണ് നിവിന്‍ പോളിയും മഞ്ജിമയും സണ്ണി വെയിനും ചേര്‍ന്ന്.

ഇവരെല്ലാം ഒരുമിച്ചഭിനയിക്കുന്ന മിഖായേലിന്റെ സെറ്റില്‍ വെച്ചാണ് താരങ്ങള്‍ സര്‍പ്രൈസ് ഒരുക്കിയത്. ലൊക്കേഷനില്‍ നടന്ന പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മസിലളിയന് ആശംസ നേര്‍ന്നാണ് താരങ്ങള്‍ ചിത്രം പുറത്തുവിട്ടത്.

ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലിന്റെ തിരക്കിലാണ് നിവിനും സംഘവും. ഫാമിലി ത്രില്ലര്‍ ചിത്രത്തില്‍ നിവിന്‍ നായകനായെത്തുമ്പോള്‍ സുപ്രധാനമായ കഥാപാത്രമായാണ് ഉണ്ണിയും എത്തുന്നത്. മഞ്ജിമ മോഹന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്.

വിക്രമാദിത്യന് ശേഷം നിവിനും ഉണ്ണിയും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. അതിഥി താരമായാണ് നിവിന്‍ എത്തിയതെങ്കിലും മികച്ച കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. മിഖായേലിലും ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നുണ്ടെന്ന് കേട്ടപ്പോള്‍ മുതല്‍ ഇവരുടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയെക്കുറിച്ചുള്ള വിവരങ്ങളും ലൊക്കേഷന്‍ ചിത്രവുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

You must be logged in to post a comment Login