മഹാകവി ഒ.എന്‍.വിക്കു ജന്മനാടിന്റെ വിട

മലയാളത്തിന്റെ പ്രിയ കവിക്ക് ആദരമര്‍പ്പിക്കാന്‍ ജനപ്രവാഹമായിരുന്നു. വസതിയായ ഇന്ദീവരത്തിലും വിജെടി ഹാളിലും നിരവധിപ്പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഒഎന്‍വിയുടെ സതീര്‍ഥ്യര്‍ വരെ വിജെടിയിലെത്തിയിരുന്നു.

onv
തിരുവനന്തപുരംന്മ ശ്രേഷ്ഠമലയാളത്തിന്റെ മഹാകവിക്കു ജന്മനാട് വിടചൊല്ലി. ഒ.എന്‍.വി. നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

അദ്ദേഹത്തിന്റെ വസതിയായ വഴുതക്കാട് ഇന്ദീവരത്തില്‍നിന്ന് രാവിലെ 9.30നു തുടങ്ങിയ വിലാപയാത്ര പത്തു മണിയോടെ ശാന്തികവാടത്തിലെത്തി. ഇവിടെ ഗായകന്‍ യേശുദാസിന്റെ നേതൃത്വത്തില്‍ എണ്‍പതിലധികം വരുന്ന ഗായകര്‍ അദ്ദേഹത്തിനു ഗാനാഞ്ജലി അര്‍പ്പിച്ചു.

മലയാളത്തിന്റെ പ്രിയ കവിക്ക് ആദരമര്‍പ്പിക്കാന്‍ ജനപ്രവാഹമായിരുന്നു. വസതിയായ ഇന്ദീവരത്തിലും വിജെടി ഹാളിലും നിരവധിപ്പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഒഎന്‍വിയുടെ സതീര്‍ഥ്യര്‍ വരെ വിജെടിയിലെത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെയെത്തി ആദരമര്‍പ്പിച്ചു.

ഇന്ദീവരത്തിലേക്ക് ഇന്നലെ അതിരാവിലെ മുതല്‍ ജനപ്രവാഹമായിരുന്നു. പ്രതിപക്ഷ വി.എസ് അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി വി.എസ്. ശിവകുമാര്‍, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ രാവിലെയെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ശനിയാഴ്ച വൈകിട്ട് 4.35 ഓടെയായിരുന്നു ഒ.എന്‍.വി.കുറുപ്പിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മലയാള സാഹിത്യലോകത്തെ സംഭാവനകള്‍ക്ക് ജ്ഞാനപീഠവും എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login