മഹാരാഷ്ട്രയിലെ റായ്ഗഢില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം

മുംബൈ:മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റു. കൊങ്കൺ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ജോലിക്കാരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ദാപോളിയിൽനിന്ന് മഹാബലേശ്വറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിബിഡ വനത്തോട് ചേർന്നാണ് അപകടം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും മൊബൈൽ ഫോണുകൾക്ക് റേ‍ഞ്ച് കിട്ടാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മാത്രമല്ല, അപകട വിവരം അധികാരികൾ അറിയാനും വൈകി.

അപകടത്തിൽ പരുക്കേറ്റ യാത്രക്കാരിലൊരാളാണ് റോഡിലേക്ക് കയറിവന്ന് അപകടവിവരം വഴിയേ പോയവരെ അറിയിച്ചതെന്ന് സ്ഥലം എംഎൽഎ ഭരത് ഗോഗ്‌വാലെ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

PICS: Bus With 40 Staffers Falls In 400-Ft Gorge In Maharashtra, 32 Dead

TOI Pune@TOIPune

A bus with 40 passengers onboard fell into a gorge in Ambenali Ghat in Raigad district of Maharashtra on Saturday morning. At least 10 persons are feared dead. Death toll is likely to go up.

PICS: Bus With 40 Staffers Falls In 400-Ft Gorge In Maharashtra, 32 Dead

You must be logged in to post a comment Login