മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനിടെ സ്ഥാനാർത്ഥിക്ക് നേരെ വെടിയുതിർത്തു

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാർത്ഥിക്ക് നേരെ വെടിയുതിർത്തു. സ്വാഭിമാന പക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് നേരെയാണ് വെടിവയ്പുണ്ടായത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മോർഷിയിൽ നിന്ന് ജനവിധി തേടുന്ന സ്വാഭിമാന പക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥി ദേവേന്ദ്ര ഭൂയാറിന് നേരെയാണ് വെടിവച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പാർട്ടി പ്രവർത്തകർക്കൊപ്പം അമരാവതിയിലെ മാൽകെഡ് റോഡിലൂടെ കാറിൽ സഞ്ചരിക്കവേയായിരുന്നു വെടിവയ്പ് നടന്നത്. കാറിൽ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ചെയ്തുവെന്ന് ഷെന്ത്രുർജന പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മാരുതി ഗെഡം പറഞ്ഞു. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.

You must be logged in to post a comment Login