മഹീന്ദ്രയുടെ കെയുവി 100 ട്രിപ് വിപണിയിൽ

xmahindra-kuv-100-trip-launched-in-india-1520915845.jpg.pagespeed.ic.ovBPq4CP2N

മഹീന്ദ്ര കെയുവി 100 ട്രിപ് ഇന്ത്യയിലവതരിച്ചു. കോംപാക്ട് എസ്‍യുവിയുടെ പുത്തൻ വകഭേദത്തെ ബൈ ഫ്യുവൽ (പെട്രോൾ, സിഎൻജി), ഡീസൽ എൻജിൻ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കെയുവി 100 ട്രിപ് സിഎൻജി പതിപ്പിന് 5.16 ലക്ഷവും ഡീസൽ പതിപ്പിന് 5.42 ലക്ഷവുമാണ് ഡൽഹി എക്സ്ഷോറൂം വില.

കൂടുതൽ വിശാലതയും കുറഞ്ഞ പരിപാലന നിരക്കുമാണ് കെയുവി 100 ട്രിപ് മോഡലിന്‍റെ പ്രത്യേകതയായി കമ്പനി ചൂണ്ടികാട്ടുന്നത്. ആറുപേർക്ക് സുഖകരമായി യാത്ര ചെയ്യാൻ പറ്റുന്ന തരത്തിലാണ് സീറ്റ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. ആറാം സീറ്റ് മടക്കി വലിയ ആം റെസ്റ്റ് ഒരുക്കാനുള്ള സജ്ജീകരണവും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

അതെ 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ബൈ-ഫ്യുവൽ വകഭേദത്തിന് കരുത്ത് പകരുന്നത്. സിഎൻജിയിൽ 70ബിഎച്ച്പിയും പെട്രോളിൽ 82 ബിഎച്ച്പിയുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. 77 ബിഎച്ച്പി ഉല്പാദിപ്പിക്കുന്നതാണ് ഇതിലെ 1.2ലിറ്റർ ഡീസൽ എൻജിൻ.

ഏസി, വൈദ്യുത നിയന്ത്രിത ഒആർവിഎമുകൾ, പവർ സ്റ്റിയറിങ്, എബിഎസ് എന്നീ ഫീച്ചറുകളും ഈ പുത്തൻ പതിപ്പിൽ ഒരുങ്ങിയിട്ടുണ്ട്. കൂടാതെ ആകർഷകമായ ഫിനാൻസ് സ്കീമുകളും ആക്സസറി പാക്കേജുകളും ദീർഘിപ്പിച്ച 5 വർഷ വാറണ്ടിയും മഹീന്ദ്ര ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഡയമണ്ട് വൈറ്റ്, ഡാസ്ലിങ് സിൽവർ എന്നീ നിറങ്ങളിൽ പുതിയ കെയുവി 100 ട്രിപ് ലഭ്യമാകും.

You must be logged in to post a comment Login