മഹീന്ദ്രയുടെ പുതിയ TUV300 പ്ലസ്; അവതരണം ജനുവരിയിൽ

28-1514467501-mahindra-tuv-300-plus-specifications-leaked-1 (1)

TUV300 ന്‍റെ 9 സീറ്റർ മോഡലിനെ വിപണിയിലവതരിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. യൂട്ടിലിറ്റി വാഹന നിരയിൽ TUV300 ന്‍റെ പുതിയ നീളമേറിയ TUV300 പ്ലസ് മോഡലിനെയാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഇപ്പോൾ പുതിയ TUV300 പ്ലസ് മോഡലിന്‍റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര. ഒപ്പം TUV300 പ്ലസിന്‍റെ ARAI പകർപ്പും പുറത്തിറങ്ങിയിട്ടുണ്ട്.

4,398 mm നീളവും, 1,815 mm വീതിയും, 1,837 mm ഉയരവുമാണ് പുതിയ TUV300 പ്ലസ് മോഡലിനുള്ളത്. നിലവിലുള്ള മോഡലിനേക്കാൾ 403 mm നീളം കൂടുതലുണ്ട് പുതിയ മോഡലിന്. 2,430 കിലോഗ്രമാണ് ഭാരം. 118.35 ബിഎച്ച്പിയും 280എൻഎം ടോർക്കും നൽകുന്ന 2.2 ലിറ്റർ mHawk 120 ഡീസല്‍ എൻജിനാണ് TUV300 പ്ലസ് മോഡലിന്‍റെ കരുത്ത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സും എൻജിനിൽ ഇടംതേടിയിട്ടുണ്ട്. 2018 ജനുവരിയിലായിരിക്കും TUV300 പ്ലസ് വിപണിയിലവതരിക്കുക.

You must be logged in to post a comment Login