മഹീന്ദ്ര ടു വീലറില്‍ നിന്നും എഎഫ്എസിലേക്ക്

വാഹന നിര്‍മ്മാണ രംഗത്ത് മഹീന്ദ്ര ചുവട് മാറ്റുന്നു. ടു വീലറില്‍ നിന്നും കാര്‍ഷിക മേഖലയിലെ വാഹന ഉപകരണ മേഖലയിലേക്ക് നീങ്ങുന്നു. 2014  ഏപ്രില്‍ മുതല്‍ ഓട്ടോമോട്ടീവ് ആന്റ് ഫാം എക്വിപ്പ്‌മെന്റ് സെക്ടറില്‍ (എഎഫ്എസ്) കൂടുതല്‍ ബിസിനസ് കേന്ദ്രീകരിക്കാനാണ് തീരുമാനം. നിലവില്‍  ടൂ വീലര്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അനൂപ് മാത്തൂര്‍ 2014 മാര്‍ച്ച് 14 നു വിരമിക്കുന്നതോടെ എഎഫ്എസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പവന്‍ ഗോയങ്ക ടു വീലറിന്റെ ചുമതല കൂടി ഏറ്റെടുക്കും. ഈ  അഴിച്ചുപണിയിലൂടെ ടു വീലര്‍ സെക്ടറിനു പുറമെ വാഹന നിര്‍മാണം, വിപണി, മാനവ ശേഷി എന്നിവയുടെ കാര്യത്തിലും നേട്ടം പ്രതീക്ഷിക്കുന്നു.

 


2008ല്‍ മഹീന്ദ്ര ഇരുചക്രവാഹന രംഗത്തേക്കു കടന്നു വന്നതു മുതല്‍ അനൂപ് മാത്തൂറാിരുന്നു ടൂ വിലര്‍ ബിസിനസിന്റെ പ്രധാന ചുമതല.  മഹീന്ദ്രയുടെ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളും കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ രാജ്യാന്തര വിപണിയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അനൂപ് മാത്തൂര്‍ സ്ഥാനം ഒഴിയുന്നതോടെ  2014 ഏപ്രില്‍ ഒന്നു മുതല്‍  ടു വീലര്‍ ബിസിനസിന്റെ പ്രധാന ചുമതല കൂടി ട്രാക്ടര്‍ ആന്റ് ഫാം മെക്കനൈസേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് രാജേഷ് ജെജുരികര്‍ ഏറ്റെടുക്കും. ഏറെ മത്സരങ്ങളുള്ള ഇരു ചക്രവാഹന വിപണിയില്‍ വാഹനങ്ങളുടെ വില്‍പ്പന പ്രധാനമായും ലോക നിലവാരം പുലര്‍ത്തുന്ന ഉല്‍പ്പാദനം, വിപണി, വിതരണ ശൃംഖല എന്നിവയ്ക്കു പുറമെ മാനവശേഷിയുടെ വളര്‍ച്ചകൂടി കണക്കിലെടുത്തായിരിക്കും

You must be logged in to post a comment Login