മഹീന്ദ്ര പുതിയ റേസിംഗ്‌ മോട്ടോര്‍സൈക്കിളും ഇല്‌ക്‌ട്രിക്‌ സ്‌കൂട്ടറും അവതരിപ്പിച്ചു

M-MGP3O

കൊച്ചി: മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര തങ്ങളുടെ ആഗോള ഇരുചക്രവാഹന കരുത്തായ പുതിയ എംജിപി3ഒ റേസിംഗ്‌ മോട്ടോര്‍ സൈക്കിള്‍ പതിമൂന്നാം ഓട്ടോ എക്‌സ്‌പോയില്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. ഇലക്‌ട്രിക്‌ ടൂ വീലര്‍ ജെന്‍സെ2.0 ആണ്‌ കമ്പനി എക്‌സോപോയില്‍ അവതരിപ്പിച്ച മറ്റൊരു ഉത്‌പന്നം.

ഇതോടൊപ്പം മോജോ ട്രൈബ്‌ റൈഡേഴ്‌സ്‌ ക്ലബ്ബ്‌ രൂപീകരണവും പ്രഖ്യാപിച്ചു. മഹീന്ദ്ര ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആനന്ദ്‌ മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. പവന്‍ ഗോയങ്ക എന്നിവര്‍ അവതരണസമയത്ത്‌ സന്നിഹിതരായിരുന്നു.
2016-ലെ മോട്ടോ3 ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള എംജിപി3ഒ റേസിംഗ്‌ മോട്ടോര്‍ സൈക്കിളാണ്‌ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഇറ്റലിയിലെ വരേസെയ്‌ക്കടുത്തുള്ള മഹീന്ദ്ര റേസിംഗിന്റെ യൂറോപ്യന്‍ ആസ്ഥാനമായ ബസോസോയിലാണ്‌ പുതിയ ബൈക്ക്‌ രൂപകല്‌പന നടത്തി വികസിപ്പിച്ചെടുത്തത്‌.
നഗരയാത്ര, പാര്‍ക്കിംഗ്‌, തിരക്ക്‌, മലിനീകരണം തുടങ്ങിയവയെല്ലാം കണക്കിലെടുത്തുകൊണ്ട്‌ മഹീന്ദ്ര ജെന്‍സെ പുതിയ ഇല്‌ക്‌ട്രിക്‌ സ്‌കൂട്ടര്‍ ജെന്‍സെ 2.0 ഓട്ടോ ഷോയില്‍ അവതരിപ്പിച്ചിട്ടുള്ളത്‌.

വണ്ടിയില്‍നിന്നു എടുത്തു മാറ്റി ഏതു ഇലക്‌ട്രിക്കല്‍ പോയിന്റില്‍നിന്നും റീചാര്‍ജ്‌ ചെയ്യാവുന്ന ലിത്തിയം അയോണ്‍ ബാറ്ററി, 34 കിലോ ഭാരം സൂക്ഷിക്കാനുള്ള സ്റ്റോറേജ്‌ ശേഷി, മൊബൈല്‍ പവര്‍ പോര്‍ട്ട്‌, ടാബ്‌ലറ്റ്‌ ചാര്‍ജര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. എട്ടു സെക്കന്‍ഡില്‍ ഏറ്റവും ഉയര്‍ന്ന സ്‌പിഡായ 48.3 കിലോമീറ്ററില്‍ എത്താം. ഒറ്റച്ചാര്‍ജില്‍ 48.3 കിലോമീറ്റര്‍ യാത്ര ചെയ്യാം. യുഎസിലെ നിരത്തില്‍ പുറത്തിറക്കിയ ജെന്‍സെ 2.0 ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ല.
മോജോ മോട്ടര്‍ സൈക്കിള്‍ ഉടമകള്‍ക്കായി മോജോ ട്രൈബ്‌ എന്ന പേരില്‍ ക്ലബ്ബ്‌ രൂപീകരിക്കുന്നതായി മഹീന്ദ്ര മോട്ടോര്‍ ഷോയില്‍ പ്രഖ്യാപിച്ചു. മോട്ടോര്‍ സൈക്കിള്‍ യാത്രികരുടെ കൂട്ടായ്‌മയും അവരുടെ റൈഡിംഗ്‌ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിനുമുള്ള അവസരമാണ്‌ കമ്പനി ഇതിലൂടെ ഒരുക്കുന്നത്‌. മോജോ ഗാനവും മോജോ ഉടമകള്‍ക്കായി മോജോ ട്രൈബ്‌ മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്‌. മോജോ റൈഡര്‍മാര്‍ക്ക്‌ അവരുടെ അനുഭവങ്ങള്‍ തമ്മില്‍ തമ്മില്‍ പങ്കുവയ്‌ക്കുവാന്‍ ഈ ആപ്‌ സഹായകമാണ്‌.

You must be logged in to post a comment Login