മാക്‌സിനോടുള്ള സ്‌നേഹം നിയന്ത്രിക്കാനായില്ല; ഒടുവില്‍ അവന്റെ കാല്‍പ്പാദങ്ങള്‍ തന്റെ നെഞ്ചില്‍ ടാറ്റൂ ചെയ്തു; ജീവിതത്തില്‍ സംഭവിച്ച തെറ്റ് തുറന്ന് പറഞ്ഞ് യുവതി

മൃഗങ്ങളോട് സ്‌നേഹവും വാത്സല്യവും തോന്നുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഭ്രാന്ത് പിടിച്ച ഒരു ഇഷ്ടം കാണുന്നത് ആദ്യമായിരിക്കും. ഒരു യുവതി തന്റെ സ്‌നേഹം നിയന്ത്രിക്കാനാവാതെ ചെയ്ത് കൂട്ടിയ അബദ്ധമാണ് ഈ പറഞ്ഞുവരുന്നത്.

വളര്‍ത്തുനായയോടുള്ള വാത്സല്യം നിയന്ത്രിക്കാനാവാതെ ഒടുവില്‍ ആദല്‍ സ്മിത്ത് എന്ന 18കാരി തന്റെ വളര്‍ത്തുനായ മാക്‌സിന്റെ കാല്പാദങ്ങളുടെ ചിത്രം സ്വന്തം ശരീരത്തില്‍ ടാറ്റു ചെയ്തു. എന്നാല്‍ ഇപ്പോള്‍ അത് തനിക്ക് തന്നെ തിരിച്ചടിയായി എന്നാണ് ആദല്‍ പറയുന്നത്. മാറിടത്തിലാണ് ആദല്‍ ടാറ്റൂ ചെയ്തത്. 2007ല്‍ ടാറ്റൂ ചെയ്ത് യുവതി കോളെജില്‍ പോയപ്പോഴൊക്കെ ആദ്യമൊക്കെ എല്ലാവരും അവളെ എല്ലാവരും വാനോളം പുകഴ്ത്തുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും പുകഴ്ത്തല്‍ ഒരു പരിഹാസമായി മാറിക്കഴിഞ്ഞിരുന്നു.

വളര്‍ത്തുനായയോടുള്ള അവളുടെ സ്‌നേഹം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. എന്നാല്‍ താമസിയാതെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എല്ലാവര്‍ക്കും അവളോട് പറയാനുണ്ടായിരുന്നത് അവളുടെ മാറിടത്തെക്കുറിച്ച് മാത്രമായി. നായയുടെ കാല്പാദങ്ങള്‍ ടാറ്റൂ ചെയ്തതുമായി ബന്ധപ്പെട്ട് പരിഹാസങ്ങളും ശക്തമായി. ആദലിനെ പ്രേമിക്കാന്‍ അതിനു ശേഷം ആരും മുന്നോട്ട് വന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

തന്റെ നായയോടുള്ള അളവറ്റ സ്‌നേഹംമൂലമാണ് ആദല്‍ ടാറ്റൂ ചെയ്തത്. എന്നാല്‍ ഇപ്പോഴാ ടാറ്റൂ കാണുമ്പോള്‍ ഞാനെന്ത് മണ്ടത്തരമാണ് കാണിച്ചത് എന്ന് മാത്രമാണ് എന്റെ മനസ്സിലേക്ക് വരുന്നതെന്ന് ആദല്‍ പറയുന്നു. ഇപ്പോള്‍ കഴുത്തറ്റം വരെ മൂടിയ വേഷങ്ങള്‍ ധരിച്ചാണ് ആദലിന്റെ നടപ്പ്. ആ ടാറ്റൂ തന്റെ ആത്മവിശ്വാസം പോലും തകര്‍ത്തുകളഞ്ഞെന്നാണ് ആദല്‍ പറയുന്നത്. ടാറ്റൂ ഒഴിവാക്കാന്‍ ലേസര്‍ ചികിത്സ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആദല്‍. ടാറ്റൂ പൂര്‍ണമായും ഒഴിവാക്കാന്‍ പതിനെട്ട് മാസത്തോളം ചികിത്സ വേണ്ടിവരും.

You must be logged in to post a comment Login