മാങ്ങാ പാല്‍ പിഴിഞ്ഞ കറി

14991896_1070110483106705_786786973027131710_n

ആവശ്യമായ സാധനങ്ങള്‍

മാങ്ങാ : ½Kg
തേങ്ങാ പാല്‍ : ഇളം പാല്‍ 3 കപ്പ്‌
: തനി പാല്‍ 1 കപ്പ്‌
സബോള : 2 എണ്ണം
ഇഞ്ചി : 1 ” കഷണം
വെളുത്തുള്ളി : 3 – 4 എണ്ണം
ചെറിയ ഉള്ളി : 3 – 4 എണ്ണം
പച്ചമുളക് : 3 – 4 എണ്ണം
കറിവേപ്പില : 2 തണ്ട്
മുളക് പൊടി : 2 – 3 സ്പൂണ്‍
മല്ലി പൊടി : 3 – 4 സ്പൂണ്‍
മഞ്ഞള്‍ പൊടി : 1 ടീസ്പൂണ്‍
ഗരം മസാല : 2 സ്പൂണ്‍
കായം : 1 ടീസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
ഉലുവ : 1 ടീസ്പൂണ്‍
വെളിച്ചെണ്ണ : 100 മില്ലി
ഉപ്പ്‌ : ആവശ്യത്തിനു

ആദ്യം മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കുക (പുളി അധികം ആണെങ്ങില്‍ വെള്ളത്തില്‍ കഷണങ്ങള്‍ കഴുകി എടുക്കുക) അതിലേക്കു മുളക്, മല്ലി, മഞ്ഞള്‍, ഗരം മസാല, ഉപ്പ്‌, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് വെക്കുക.

ചീനച്ചട്ടി അടുപ്പില്‍ വെച്ച് അതിലക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും കൂടി ഇട്ടു പൊട്ടുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും , കറിവേപ്പിലയും കൂടി ചേര്‍ക്കുക. വഴന്നു വരുമ്പോള്‍ ‍ അതിലേക്കു സവോള, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റുക . അതിലക്ക് മാങ്ങാ തിരുമി വെച്ചത് ചേര്‍ക്കുക.

അത് ചെറുതീയില്‍ നന്നായി വഴറ്റുക. അതിലക്ക് ഇളം പാല്‍ ചേര്‍ക്കുക. ചെറുതീയില്‍ ഇളക്കി മാങ്ങാ വെന്തുവരുമ്പോള്‍ അതിലക്ക് തനി പാല്‍ ചേര്‍ത്ത് ഇളക്കി ആവി വരുമ്പോള്‍ കായം പൊടിയും ചേര്‍ത്ത് വാങ്ങി. ചോറിനു കറി ആയി കഴിക്കാം

You must be logged in to post a comment Login