മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ചു; ഹൃദയാഘാതത്തെത്തുടർന്ന് ഫുട്ബോൾ താരം മരിച്ചു

മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ച ഫുട്ബോൾ താരം ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. പെറുവിലെ ഒരു ലോക്കൽ ടീം താരമായ ലുഡ്‌വിൻ ഫ്ലോറസ് നോൾ എന്ന 27കാരനാണ് മരണപ്പെട്ടത്.

തൻ്റെ ടീം ലോസ് റേഞ്ചേഴ്സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട നോൾ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടനെ അദ്ദേഹം ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം കുടിച്ചുവെന്നും ഉടനെ നെഞ്ചു വേദനയനുഭവപ്പെട്ടെന്നും ഭാര്യ പറയുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

ശരീരം ചൂടുപിടിച്ചിരിക്കെ തണുത്ത വെള്ളം കുടിച്ചതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. തണുത്ത വെള്ളം നോളിൻ്റെ ഹൃദയമിടിപ്പ് വ്യത്യാസം വരുത്തിയെന്നും അങ്ങനെയാണ് ഹൃദയാഘാതമുണ്ടായതെന്നുമാണ് ഡൊക്ടർമാർ വെളിപ്പെടുത്തിയത്.

You must be logged in to post a comment Login