മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സണ്ടര്‍ലന്‍ഡിനെതിരെ 3-0 ന്റെ ജയം.മറ്റൊരു കളിയില്‍ ബേണ്‍മൗത്തിനെ തോല്‍പ്പിച്ച് ചെല്‍സി ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി (3-1).

സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (30), ഹെന്റിക് മഖിത്യാരന്‍ (46), മര്‍ക്കസ് റാഷ്‌ഫോഡ് (89) എന്നിവരാണ് യുണൈറ്റഡിനായി സ്‌കോര്‍ചെയ്തത്. ജയത്തോടെ 30 കളിയില്‍നിന്ന് 57 പോയന്റായ ടീം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 31 കളിയില്‍നിന്ന് 75 പോയന്റുള്ള ചെല്‍സി ഒന്നാമതും 68 പോയന്റുള്ള ടോട്ടനം രണ്ടാമതുമാണ്.

ബേണ്‍മൗത്തിനെതിരായ കളിയില്‍ ഇഡന്‍ ഹസാര്‍ഡ്, മാര്‍ക്കോസ് അലോണ്‍സോ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആദം സ്മിത്തിന്റെ സെല്‍ഫ് ഗോളും ചെല്‍സിയുടെ അക്കൗണ്ടിലുണ്ട്. ബേണ്‍മത്തിനായി ജോഷ്വോ കിങ്ങാണ് ഗോള്‍ നേടിയത്.

You must be logged in to post a comment Login