മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുണൈറ്റഡിന് വിജയം, ചെല്‍സിക്കും തോല്‍വി

manchester-united-v-manchester-city-premier-league

മാഞ്ച്‌സറ്റര്‍: ഇംഗ്ലീഷ് ലീഗ് ഫുട്‌ബോള്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് അവസാന എട്ടില്‍ ഇടം പിടിച്ചത്. 54ാം മിനിറ്റില്‍ ജുവാന്‍ മാട്ടയാണ് യുണൈറ്റഡിന് വേണ്ടി വിജയഗോള്‍ നേടിയത്.
ഒന്നിനെതിരെ രണ്ട് ഗോളിന് ചെല്‍സിയെ പരാജയപ്പെടുത്തി വെസ്റ്റ്ഹാം യുണൈറ്റഡ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. 11 ാം മിനിറ്റില്‍ സെനഗല്‍ താരം ചെയ്‌ക്കോ കൗയാറ്റെയും 48 ാം മിനിറ്റില്‍ എഡിമില്‍സണ്‍ ഫെര്‍ണാണ്ടസും വെസ്റ്റ്ഹാമിനായി ലക്ഷ്യം കണ്ടപ്പോള്‍ 94ാം മിനിറ്റില്‍ ഗാരി കാഹിലാണ് ചെല്‍സിക്കായി ഒരു ഗോള്‍ മടക്കിയത്.

ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. മറ്റു ക്വാര്‍ട്ടറുകളില്‍ ലിവര്‍പൂള്‍ ലീഡ്‌സിനെയും ആഴ്‌സണല്‍ സതാംപ്റ്റണെയും ഹള്‍സിറ്റ് യുണൈറ്റഡിനെയും നേരിടും.

You must be logged in to post a comment Login