മാണിയ്ക്ക് വീണ്ടും കോടിയേരിയുടെ പ്രശംസ

ധനകാര്യമന്ത്രി കെ.എം.മാണിയെ പുകഴ്ത്തി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്യുന്ന സഹായത്തേക്കാള്‍ അധികം സഹായം കെ.എം.മാണി കാരുണ്യ പദ്ധതി വഴി വിതരണം ചെയ്യുന്നുണ്ടെന്നായിരുന്നു കോടിയേരി പ്രശംസിച്ചത്.
kodiyeri_650_1
മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമാണ്  ഉണ്ടാകുന്നത്. എന്നാല്‍ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടം വരുത്താതെ കാരുണ്യ പദ്ധതി വഴി ഇതുവരെ ഇരുന്നൂറ് കോടി രൂപ ധനകാര്യമന്ത്രി ഓഫീസിലിരുന്ന് വിതരണം ചെയ്തിട്ടുണ്ട്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിമാത്രമാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

You must be logged in to post a comment Login