മാണിയെ വീണ്ടും വെട്ടി സിപിഐ; പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിലും കനത്ത വിമര്‍ശനം

CPI meet Malappuram

കെഎം മാണിക്കെതിരെ സിപിഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മാണി വരുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ഇടതുമുന്നണിയില്‍ എല്ലാവരും തുല്ല്യരാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള കോണ്‍ഗ്രസ് കടന്നുവരുന്നത് എല്‍ഡിഎഫ് മുണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുന്നണി വിപുലീകരിക്കാന്‍ അവസരവാദികളെയും അഴിമതിക്കാരെയും ഒപ്പം കൂട്ടുന്നത് ഭാവിയില്‍ ദൂഷ്യം ചെയ്യുമെന്നും സിപിഐ റിപ്പോര്‍ട്ടിലുണ്ട്.

പിജെ ജോസഫിനെ കൂടെ കൂട്ടിയിട്ടും ന്യൂനപക്ഷ വോട്ട് കൂടിയില്ലെന്നും  മാണിയെ കൂടെ കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ബിജെപിയുടെ രാഷ്ട്രീയത്തെ രൂക്ഷമായി എതിര്‍ത്താണ് സംസാരിച്ചത്. ബിജെപിയെ താഴെയിറക്കാന്‍ എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്നും അതിനായി മുന്നണി വിപുലീകരണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login