മാണി വിഭാഗത്തില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

കോട്ടയം:സോളാര്‍ വിവാദവും ഉപമുഖ്യമന്ത്രി സ്ഥാനവിവാദവും യു.ഡി.എഫ് രാഷ്ട്രീയത്തെ കലുഷിതമാക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്ക്.കോട്ടയത്തെയും കോഴിക്കോട്ടേയും രണ്ട് പ്രമുഖ നേതാക്കളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പി.സി തോമസ് വിഭാഗത്തില്‍ ചേര്‍ന്നത്.

ലയനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന കിട്ടാത്തതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. മകന്റെ മന്ത്രി സ്ഥാനം മാത്രമാണ് കെ.എം മാണിയുടെ ലക്ഷ്യമെന്ന ആക്ഷേപം മാണിവിഭാഗത്തിലെ ചിലര്‍ക്കുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം പാര്‍ട്ടിയുടെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് മാണിഗ്രൂപ്പ് വിട്ട് പി.സി തോമസ് വിഭാഗത്തില്‍ ചേര്‍ന്നത്.

Untitled-3 copyജോസഫ് വിഭാഗത്തിന്റെ മുന്‍ കോട്ടയം പ്രസിഡന്റും സംസ്ഥാന ട്രഷററുമായിരുന്ന കെ.എഫ് വര്‍ഗീസ് കോഴിക്കോട്ടുകാരനായ സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഉഴുമ്പില്‍ എന്നിവര്‍ കോട്ടയത്തു നടന്ന ചടങ്ങില്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തുന്നതോടെ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം തര്‍ക്കവിഷയമാകുമെന്നും ഇതോടെ കൂടുതല്‍ പേര്‍ പാര്‍ട്ടി യിലേക്കെത്തുമെന്നും പി.സി.തോമസ് വിഭാഗം അവകാശപ്പെടുന്നു.

 

 

You must be logged in to post a comment Login