മാണി സി കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

പാലായിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

ബാങ്ക്വറ്റ് ഹാളിൽ നടന്ന. ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളാരും പങ്കെടുത്തില്ല.

തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ദിനേശ് മേനോനെതിരെ വക്കീൽ നോട്ടീസ് അയച്ചതായും മന്ത്രിയാകാൻ തനിക്ക് താൽപ്പര്യമില്ലെന്നും സത്യപ്രതിജ്ഞക്കു ശേഷം മാണി സി കാപ്പൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ തോല്പിച്ചത്. 54 വർഷം നീണ്ട മാണി ഭരണത്തിനാണ് ഇതോടെ അറുതിയായത്. എംഎൽഎ ആയിരുന്ന മാണിയുടെ നിര്യാണത്തെത്തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്

You must be logged in to post a comment Login