മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസം: ഏഷ്യാനെറ്റില്‍ ‘കബാലി’ കണ്ട് കലിപ്പിളകിയ മുരളി ഗോപി

murali

റിലീസ് സമയത്ത് ലോകമൊട്ടാകെ വാര്‍ത്ത സൃഷ്ടിച്ച ‘കബാലി’യുടെ പ്രീമിയര്‍ ഷോ ഞായറാഴ്ച ഏഷ്യാനെറ്റിലുണ്ടായിരുന്നു. പക്ഷേ മൊഴിമാറ്റ പതിപ്പായിരുന്നുവെന്ന് മാത്രം. ആദ്യടീസര്‍ മുതലേ കേട്ട് മനപാഠമായ രജനി ഡയലോഗുകള്‍ മലയാളത്തില്‍ കേട്ടപ്പോള്‍ പ്രേക്ഷകരില്‍ പലരുടെയും നെറ്റി ചുളിഞ്ഞു. പതിവുപോലെ കബാലി മലയാളത്തില്‍ കണ്ടപ്പോഴുണ്ടായ അനിഷ്ഠം ട്രോള്‍ പേജുകളിലേക്ക് ഒഴുകി.

ട്രോളന്മാര്‍ക്ക് പിന്നാലെ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത കബാലി മൊഴിമാറ്റ പതിപ്പിനെ പരിഹസിച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളിഗോപി. മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസം ഇന്നലെ സംഭവിച്ചു: ‘കബാലി’ യുടെ മലയാളം ഡബ്ബിങ് ടിവിയില്‍!! നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ…? എന്നാണ് മുരളി ഗോപിയുടെ പ്രതികരണം.

മുരളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി അനുകൂല കമന്റുകളും എത്തി. ‘തമിഴ് സിനിമ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അത് ഭാഷ മാറ്റേണ്ട ആവശ്യം ഇല്ല എന്നു അവകാശപ്പെടുന്ന ഒരാളാണ് ഞാന്‍ മലയാളികള്‍ക്ക് മലയാളം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ പരിചിതമായത് തമിഴ് ആണ്. എന്നിട്ടും എന്തിനീ പ്രഹസനം? നിങ്ങളെ പോലുള്ളവര്‍ പ്രതികരിച്ചാല്‍ നാലാളുകള്‍ അറിയും. ഞങ്ങള്‍ പ്രതികരിച്ചാല്‍ അത് നാല് മൂലയില്‍ ഒതുങ്ങു’മെന്ന് ആരാധകരിലൊരാള്‍ പറയുന്നു.

You must be logged in to post a comment Login