മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ ചര്‍ച്ച ചെയ്യണം; അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കെ.സി ജോസഫ്

 


തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം. മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ ആരായുന്നതിനാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.പിആര്‍ഡി നിശ്ചയിക്കുന്ന സ്ഥലത്ത് മാത്രമേ പ്രതികരണം ചോദിക്കാന്‍ പാടുള്ളൂ. ഗസ്റ്റ് ഹൗസിലും റെയില്‍വേ സ്റ്റേഷനിലും പ്രതികരണം എടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

സെക്രട്ടേറിയറ്റിനകത്തും പുറത്ത് പൊതുവദികളിലും മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റു പ്രശസ്ത വ്യക്തികൾ എന്നിവരുമായി മാധ്യമപ്രവർത്തകർ ഇടപെടുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്.

പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കൽ, മാധ്യമപ്രവേശനം, ഫോട്ടോ/വീഡിയോ സെഷനുകൾ എന്നിവയ്ക്കെല്ലാം നിയന്ത്രണമുണ്ട്. സർക്കാർ വകുപ്പുകളും മന്ത്രിമാരും പബ്ലിക്

You must be logged in to post a comment Login