മാന്‍ ബുക്കര്‍ പുരസ്‌കാരം കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

HAn-Kang

ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. ഹാന്‍ കാങിന്റെ ‘ദ വെജിറ്റേറിയന്‍’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാംസാഹാരിയായ സ്ത്രീയുടെ മനം മാറ്റത്തെ കുറിച്ചുള്ളതാണ് നോവല്‍. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഹാന്‍ കാങിന്റെ നേട്ടം.

വെജിറ്റേറിയന്‍ എന്ന നോവല്‍ ശക്തമായതും മൗലിക കൃതിയാണെന്നും അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ബോയ്ഡ് ടോംകിന്‍ പറഞ്ഞു. കൊറിയയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരിയായ ഡെബോറ സ്മിത്ത് ആണ് നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍. പോര്‍ട്ടോബെല്‌ളോ ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. പുരസ്‌കാരത്തുക എഴുത്തുകാരിയും വിവര്‍ത്തകയും പങ്കിട്ടെടുക്കും.

You must be logged in to post a comment Login