മാരുതിയുടെ ചെറു എസ്യുവി എസ് പ്രെസോ വിപണിയില്‍ എത്തി

 

റെനോ ക്വിഡിന് വെല്ലുവിളിയാകുമെന്നു കരുതുന്ന മാരുതി സുസുക്കിയുടെ ചെറു എസ്യുവി എസ് പ്രെസോ വിപണിയിലെത്തി. എക്‌സ്‌ഷോറൂം വില 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ്. സെഗ്മെന്റില്‍ തന്നെ ഏറ്റവും മികച്ച സുരക്ഷയും സ്‌റ്റൈലും എസ് പ്രെസോയ്ക്ക് ഉണ്ട് എന്നാണ് മാരുതി അവകാശപ്പെടുന്നത്. എ.ബി.എസ് വിത്ത് ഇ.ബി.ഡി, എയര്‍ബാഗ് തുടങ്ങി പത്തിലധികം സുരക്ഷാ സംവിധാനങ്ങളുമായാണ് എസ് പ്രെസോ പുറത്തിറങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മികച്ച സീറ്റുകളും സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുമാണ് എസ് പ്രെസോയ്ക്കുള്ളത്.അഞ്ച് സ്പീഡ് മാനുവല്‍, എജിഎസ് ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭിക്കും. ലിറ്ററിന് 21.7 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എസ്.യു.വി സ്‌റ്റൈല്‍ വേണ്ടുവോളമുള്ള കാറിന് മുന്‍ഭാഗവും പിന്‍ ഭാഗവും ബോള്‍ഡാണ്.

എസ്.യു.വി ലുക്ക് തോന്നിക്കാന്‍ മസ്‌കുലറായ വീല്‍ ആര്‍ച്ചുകളും ഉയര്‍ന്ന ബോണറ്റും വലിപ്പമുള്ള മുന്‍പിന്‍ ബംപറുകളും സ്‌കഫ് പ്ലേറ്റുകളുമൊക്കെ കാറിലുണ്ട്. സ്‌റ്റൈലിഷായ ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുള്ള കാറിന്റെ ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലാണ് മീറ്റര്‍ കണ്‍സോളിന്റെ സ്ഥാനം.

You must be logged in to post a comment Login