ന്യൂഡല്‍ഹി:രാജ്യത്തെ പ്രമുഖ വാഹനിര്മാതാക്കളായ മാരുതി സുസുക്കിയുടെ ചെറുകാര്‍വിപണിയിലെ പുതിയ മോഡല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയിലെത്തും. വിപണിയിലെ തങ്ങളുടെ മുഖ്യ എതിരാളിയായ ഹൂണ്ടായിയുടെ പുതിയ ഡീസല്‍ മോഡല്‍ ഐ 10 ഗ്രാന്‍ഡ് അടുത്ത മാസം വിപണിയിലെത്തുമെന്ന് ഉറപ്പായതോടെയാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. മാരുതി സുസുക്കിയുടെ വാഗണാര്‍ സ്റ്റിങ്ഗ്രെയുടെ ഇന്ത്യന്‍ വിപണിയിലെ വിജയം മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറെ മുന്നിട്ട് നിര്‍ത്തി. എന്നാല്‍ വാഗണാറിന്റയും സ്വിഫ്റ്റിന്റയും പരിഷ്കരിച്ച മോഡലിലായിരിക്കും പുതിയ വാഹനത്തിന്റെ നിര്‍മിതി. അടുത്ത വര്‍ഷത്തിലെ ഓട്ടോ എക്സ്പൊയില്‍ വാഹനം പ്രദര്‍ശിപ്പിക്കും.
2014 ഫെബ്രുവരി 6 മുതല്‍ 12 വരെ ഗ്രേറ്റ് നോയിഡയിലാണ് അടുത്ത വര്‍ഷം ഓട്ടോ എക്സ്പോ നടക്കുക.മാരുതി സ്വിഫ്റ്റിന്റെ വിപണി വിജയത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൂണ്ടായി ഐ 10 ഗ്രാന്‍ഡ് ഡീസല്‍, പെട്രോള്‍ മോഡലുകള്‍ സെപ്റ്റംബര്‍ മൂന്നിന് വിപണിയില്‍ അവതരിപ്പിക്കുന്നത്. വാഗണ്‍ ആറിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില 3.57 ലക്ഷം4.48 ലക്ഷത്തിനും സ്വിഫ്റ്റ് 4.48 6.87 ലക്ഷത്തിനും ഇടയിലുള്ള വിലയിലാണ് ലഭിക്കുക. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ക്വാര്‍ട്ടര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ 6,07,469 യൂനിറ്റ് കാറുകളാണ് വില്‍പ്പനയായത്.
You must be logged in to post a comment Login