മാര്‍ച്ച് 19ന് ബെനെല്ലി ഇന്ത്യന്‍ നിരത്തുകളിലേക്കിറങ്ങും

ബംഗുളുരു ;വിഖ്യാത ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ്‌ബൈക്ക് നിര്‍മാതാവായ ബെനെല്ലിയുടെ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ ഇന്ത്യയിലെത്തിക്കാന്‍ പൂനെ ആസ്ഥാനമായ ഡിഎസ്‌കെ മോട്ടോവീല്‍സ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ മുമ്പ് നമ്മള്‍ അറിഞ്ഞിരുന്നു.
അതെ, കമ്പനി ഇന്ന് ബെനെലി എത്തുന്ന തീയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 19. അതെ നിരത്തുകളില്‍ ഒരു യുദ്ധം നടക്കാന്‍ പോകുകയാണ്. ഇന്ത്യന്റെയും ഹോണ്ടയുടെയും കൂടാതെ ചിലപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെയുമൊക്കെ സൂപ്പര്‍ മോഡലുകള്‍ മാര്‍ച്ചില്‍ നിരത്തിലേക്കെത്താന്‍ കുതിക്കുകയാണ്.
ഡിഎസ്‌ക്കെ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബെനെല്ലിയുടെ 300 സിസി മുതല്‍ 1130 സിസി വരെയുള്ള എട്ടോളം മോഡലുകളാണ് എത്തുന്നത്.
നിലവില്‍ ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വിയാന്‍ഡിയാങ് കോര്‍പറേഷന്റെ ഉടമസ്ഥതയിലാണ് ഈ ബ്രാന്‍ഡുള്ളത്. ട്രയാംഫ്, ഹാര്‍ലെ, കവാസാക്കി, ഹോണ്ട, യമഹ എന്നിവയുടെ സൂപ്പര്‍ ബൈക്കുകളോട് മല്‍സരിക്കാനാണ് ബെനെല്ലി എത്തുന്നത്.നിലവില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയാണ്  ഹ്യോസങ് മോട്ടോര്‍സൈക്കിളുകള്‍ അസംബ്ള്‍ ചെയ്ത് ഡിഎസ്‌കെ ഗ്രൂപ്പ് വില്‍ക്കുന്നുണ്ട്. ഡിഎസ്‌ക്കെയുമായി ചേര്‍ന്ന് എട്ട് ഡീലര്‍ഷിപ്പുകളാകും ബെനെല്ലി ഇന്ത്യയില്‍ ആരംഭിക്കുക.
2015 അവസാനത്തോടെ രാജ്യത്തെ ഡീലര്‍ഷിപ്പുകള്‍ 20 ആയി കൂട്ടിയേക്കും. കാത്തിരിക്കാം ബെനെല്ലിയുടെ മുഴക്കത്തിനായി.

You must be logged in to post a comment Login