മാര്‍പ്പാപ്പയുടെ പത്തു കല്‍പ്പനകള്‍

നിത്യജീവിതത്തില്‍ സമാധാനവും സന്തോഷവും അനുഭവിക്കുന്നവര്‍ വളരെ ചുരുക്കമേയുള്ളൂ. ആധുനിക കാലഘട്ടത്തിലെ ജീവിതരീതികളും പ്രവര്‍ത്ത മേഖലകളും എല്ലാം വ്യത്യസ്തമായി വരുമ്പോള്‍ ജീവിതത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സ്ഥാനമില്ലാതായി. ഇത്തരമൊരു സാഹചര്യത്തിലാണ് മാര്‍പാപ്പ ജീവിതത്തിന്റെ അര്‍ഥമറിഞ്ഞുള്ള ചില നല്ല ആശയങ്ങള്‍  ലോകജനതയ്ക്ക് നല്‍കുന്നത്.

സന്തുഷ്ടമായ ജീവിതത്തിനു മാര്‍പാപ്പയുടെ പത്തു നിര്‍ദേശങ്ങള്‍:

1. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ഈ തത്വം എല്ലാവരും പ്രാവര്‍ത്തികമാക്കണം.

2. മറ്റുള്ളവരോടു തുറന്ന മനസ്സും മഹാമനസ്കതയും പുലര്‍ത്തണം. .

3. ക്ഷോഭമില്ലാത്ത, ശാന്തമായ ജീവിതം നയിക്കുക.

4. ആരോഗ്യകരമായ വിശ്രമമവേളകള്‍ കണ്ടെത്തുക.

5. ഞായറാഴ്ച കുടുംബത്തിനുവേണ്ടിയാണ്. ഈ ദിവസം ജോലിക്കാര്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കണം.

6. ചെറുപ്പക്കാര്‍ക്ക് അന്തസ്സുള്ള ജോലികള്‍ക്കായി ക്രിയാത്മകവും നൂതനവുമായ മാര്‍ഗങ്ങള്‍ കണ്ടെത്തുക.

7. പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണം.

8. നിഷേധാത്മക സമീപനം അവസാനിപ്പിക്കുക.

9. മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കരുത്.

10. സമാധാനത്തിനായി പ്രവര്‍ത്തിക്കുക.

You must be logged in to post a comment Login