മാറ്റങ്ങളോടെ വാഗണ്‍ ആര്‍

ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന മാരുതി സുസുക്കി വാഗണ്‍ ആര്‍ അടിമുടി മാറ്റങ്ങളുമായി എത്തുന്നു. 1999 ല്‍ പുറത്തിറങ്ങിയ കാലം മുതല്‍ ജനലക്ഷങ്ങളുടെ പ്രിയ കാറാണ് വാഗണ്‍ ആര്‍. പതിനേഴു വര്‍ഷത്തിനിടയില്‍ ചെറിയ മാറ്റങ്ങള്‍ വന്നുവെന്നല്ലാതെ കാര്യമായ മാറ്റങ്ങള്‍ വാഗണ്‍ ആറിന് ഇതുവരെ വന്നിട്ടില്ല.

ഇതുവരെ കമ്പനി പുതിയ വാഗണ്‍ ആറിനെ സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. പുതിയ വാഗണ്‍ ആറിന്റെയും സ്റ്റിങ് റേയുടേയും സ്‌പൈ ചിത്രങ്ങള്‍ ജാപ്പനിലെ സോഷ്യല്‍ മിഡിയ വഴി പ്രചരിക്കുന്നുണ്ട്. പുതിയ വാഗണ്‍ ആറിന് നിലവിലുള്ള വാഹനത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയ ഡിസൈനാണ്. ടോള്‍ബോയ്, ബോക്‌സി ഡിസൈന്‍ ഫിലോസഫി തന്നെയാണ് തുടര്‍ന്നിരിക്കുന്നത്.

പുതിയ ഗ്രില്ലും ഹെഡ്‌ലൈറ്റും തുടങ്ങി ഓട്ടേറെ മാറ്റങ്ങള്‍ മുന്‍വശത്ത് വരുത്തിയിട്ടുണ്ട്. വീതി കൂടിയ ബി പില്ലറുകളാണ്. വാഹനത്തിന് വലിപ്പം വര്‍ദ്ധിച്ചിട്ടുണ്ട്. മുന്നിലെപ്പോലെ പിന്നിലും തന്നെ അടിമുടി മാറ്റം വന്നിട്ടുണ്ട്. ബംബറിനോട് ചേര്‍ന്നാണ് ടെയില്‍ ലാമ്പിന്റെ സ്ഥാനം. മറ്റു മാറ്റങ്ങളേക്കുറിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ജപ്പാനില്‍ അടുത്ത മാസം തന്നെ വാഹനം പുറത്തിറങ്ങിയേക്കും. എന്നാല്‍ പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്ന കാര്യം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം അവസാനത്തോടെ പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login