മാവോയിസ്റ്റുകളെ നേരിടാന്‍ ഒരു ബറ്റാലിയന്‍ സേനയെ കൂടി വേണമെന്ന് കേരളം കേന്ദ്രത്തോട്; അനുകൂല പ്രതികരണവുമായി രാജ്‌നാഥ് സിംഗ്

കേരളത്തിലെ മാവോയിസ്റ്റുകളെ നേരിടാന്‍ ഒരു ബറ്റാലിയന്‍ സേനയെ കൂടി വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യത്തോട് അനൂകൂല പ്രതികരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലായിരുന്നു കേരളത്തിന്റെ ആവശ്യം ഉന്നയിച്ചത്. ബറ്റാലിയന്‍ കൂടാതെ കൂടുതല്‍ ഫണ്ടും കേരളം ആവശ്യപ്പെട്ടു.

ഭരണതലത്തിലും പൊലീസ് സംവിധാനത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

You must be logged in to post a comment Login