മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റമദാന്‍ ഒന്ന് വ്യാഴാഴ്ച; വ്രതശുദ്ധിയുടെ പുണ്യനാളുകള്‍ക്ക് തുടക്കം


തിരുവനന്തപുരം: റമദാന്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഇന്നു മാസപ്പിറവി കാണാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി, വ്യാഴാഴ്ച ആയിരിക്കും റമദാന്‍ മാസം ആരംഭിക്കുക.

അതേസമയം ഒമാന്‍ മതകാര്യ വിഭാഗം ഇന്ന് മാസപ്പിറവി ദൃശ്യമാവില്ലെന്നും ആയതിനാല്‍ റമദാന്‍ 1 വ്യാഴാഴ്ച ആയിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ 1 വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാഷ്ട്രങ്ങളിലെ ഔഖാഫ് മതകാര്യ വിഭാഗങ്ങളും പ്രഖ്യാപിക്കുകയായിരുന്നു.

ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

You must be logged in to post a comment Login