മാർട്ടിൻ ലൂഥർ നടത്തിയ പ്രക്ഷോഭത്തിന്റെ വാർഷികം ഉദ്ഘാടനം ചെയ്ത് മാർപാപ്പ ചരിത്രം കുറിച്ചു

_92203904_fed62261-f33a-4f3e-92e2-4f7ab1a572d1സ്റ്റോക്‌ഹോം: റോമൻ കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകൾക്കെതിരെ മാർട്ടിൻ ലൂഥർ നടത്തിയ പ്രക്ഷോഭത്തിന്റെ വാർഷികാഘോഷം സ്വീഡനിൽ ഉദ്ഘാടനം ചെയ്ത് മാർപാപ്പ ചരിത്രം കുറിച്ചു. 500 വർഷം മുൻപ് കത്തോലിക്കാ വിഭാഗത്തിലുണ്ടായ പിളർപ്പിന്റെ മുറിവുകളുണക്കാൻ പോപ്പ് ഫ്രാൻസിസിന്റെ സ്വീഡൻ സന്ദർശനം സഹാകരമാകുമെന്നാണ് വിലയിരുത്തൽ. പോപ്പിന്റെ സന്ദർശനത്തെ പ്രൊട്ടസ്റ്റന്റ് വിഭാഗം സ്വാഗതം ചെയ്തു.

_92203901_9031c42d-1fd9-4455-95ae-42f2b57bc558

കത്തോലിക്കാ സഭയ്ക്കകത്തെ പരിഷ്‌കരണങ്ങൾക്ക് മാർട്ടിൻ ലൂഥർ നേതൃത്വം നൽകിയതോടെയാണ് സഭ പിളർന്ന് കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിഭാഗവുമുണ്ടായത്. ഇരുവരും തെറ്റുകൾ പൊറുത്ത് ഒന്നിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. പ്രൊട്ടസ്റ്റൻസിന് ശക്തമായ സ്വാധീനമുള്ള സ്വീഡൻ മൂന്ന് പതിറ്റാണ്ടിനൊടുവിൽ ആദ്യമായാണൊരു പോപ്പ് സന്ദർശിക്കുന്നത്.

500 വർഷം പഴക്കമുള്ള പിളർപ്പിന് ശേഷം 1965 ലാണ് ഇരു സഭകളും അനുനയ ചർച്ചകൾ തുടങ്ങിയത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമായിരുന്നു ഇത്.
ഈ ചർച്ചയുടെ അമ്പതാം വാർഷികാഘോഷവും തുടങ്ങാനിരിക്കെയാണ് മാർപാപ്പയുടെ സന്ദർശനം. ദക്ഷിണ നഗരമായ ലൂണ്ടിൽ തുടങ്ങിയ വാർഷികാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്നു വത്തിക്കാനിലേക്ക് മടങ്ങും.

You must be logged in to post a comment Login