മികച്ച ദിവസത്തിനായി രാവിലെ വ്യായാമം ചെയ്യാം

images (2)വ്യായാമത്തിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാമെങ്കിലും പലരും ജോലിത്തിരക്കുകള്‍ കാരണം രാവിലെ വ്യായാമത്തിനായി തെരഞ്ഞെടുക്കാറില്ല. എന്നാല്‍ രാവിലത്തെ വര്‍ക്കൗട്ടിന് വളരെയധികം പ്രാധാന്യമുണ്ട്.
നിങ്ങള്‍ക്ക് ആവേശത്തോടെ ഒരു പുതിയ ദിനം തുടങ്ങാന്‍ രാവിലത്തെ വ്യായാമം സഹായിക്കും. വ്യായാമത്തിനുവേണ്ടി കൃത്യമായ ഷെഡ്യൂള്‍ തയ്യാറാക്കണം.
രാവിലെ വ്യായാമം ആരംഭിക്കാന്‍ തീരുമാനിച്ചാല്‍ രാത്രി നന്നായി ഉറങ്ങണം.
സമയവും കാലയളവും തീരുമാനിക്കുക. അതിനനുസരിച്ച് ദിവസത്തെ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യുക.
തുടക്കമെന്ന നിലയില്‍ ഔട്ട്‌ഡോര്‍ എക്‌സൈസുകളായ ജോഗിങ്, നടത്തം എന്നിവ തെരഞ്ഞെടുക്കാം.
കഠിനമായ മുറകളിലേക്ക് പോകാതിരിക്കുക. ഇത് നിങ്ങളുടെ ശാരീരിക, മാനസിക ശക്തിയെ ബാധിക്കും.
വ്യായാമം കഴിഞ്ഞാല്‍ അല്പസമയം വിശ്രമിക്കണം.
തിരികെ വീട്ടിലെത്തിയാല്‍ കുളിച്ചശേഷം പ്രഭാത ഭക്ഷണം കഴിക്കാം.

You must be logged in to post a comment Login