മിക്കി മൗസും ടോം ആന്‍ഡ് ജെറിയും ‘ടീ-ഷര്‍ട്ടിട്ടാല്‍’

വിവിധ നിറങ്ങളിലുളള ഒറ്റക്കളര്‍  ടി-ഷര്‍ട്ടുകളായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഹരം.പിന്നീടത് എഴുത്തുകളും അക്കങ്ങളുമൊക്കെയുളള ടീ ഷര്‍ട്ടായി.പ്രമുഖരുടെ വാക്കുകള്‍ എഴുതിപിടിപ്പിച്ച ഷര്‍ട്ടുകള്‍,പ്രണയവും വിരഹവുമൊക്കെ തുളമ്പുന്ന ഷര്‍ട്ടുകളായും അവ യുവാക്കള്‍ക്കിടയിലെത്തി.ഒരു കാലഘട്ടത്തിന്റെ വിവിധ താല്‍പര്യങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു ഇവയൊക്കെ തന്നെ.പിന്നെ മഹദ് വചനങ്ങളിലൂടെ അല്പം ഭക്തിയും സിനിമാ ഡയലോഗുകളിലൂടെ സിനിമാക്കമ്പവുമൊക്കെ യുവാക്കള്‍ അടയാളപ്പെടുത്തി.ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെ അച്ചടിച്ചെത്തിയ ഇവ യുവാക്കള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.

Untitled-1 copyലേറ്റസ്റ്റ് ട്രെന്‍ഡ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ടി-ഷര്‍ട്ടുകളാണ്.ബെന്‍ടെനും ഡോറയും ബുജിയും അയേണ്‍മാനും സ്‌പൈഡര്‍മാനുമൊക്കെയാണ് കാര്‍ട്ടൂണ്‍ ടി-ഷര്‍ട്ടുകളിലെ ലീഡിംഗ് ട്രെന്‍ഡ്. മാര്‍വെല്‍ ഹീറോകളായ ഹള്‍ക്ക്, ക്യാപ്ടന്‍ അമേരിക്ക, അവെഞ്ചര്‍, സ്‌പോഞ്ച് ബോബ്, അസ്‌ടെറിക്‌സ് എന്നിവയാണ് യുവത്വത്തിനു പ്രിയം. ജംഗിള്‍ ബുക്ക്, പവര്‍ റേഞ്ചേഴ്‌സ് എന്നിവയാണ് കുട്ടികള്‍ക്കിഷ്ടം. മലയാള ചലച്ചിത്രങ്ങളായ ‘നി കൊ ഞ ച’, ‘കിളിപോയി’ തുടങ്ങിയവയാണ് കാര്‍ട്ടൂണ്‍ ടി-ഷര്‍ട്ടുകളെ കൂടുതല്‍ ജനപ്രിയമാക്കിയത്. തുടക്കത്തില്‍ ബാറ്റ്മാനും സൂപ്പര്‍മാനും മിക്കി മൗസും ടോം ആന്‍ഡ് ജെറിയുമൊക്കെയുള്ള ടി-ഷര്‍ട്ടുകള്‍ അണിയാന്‍ യുവത്വം ഇന്നും മല്‍സരിക്കുകയാണ്.

ഫേഡഡ് ജീന്‍സിനൊപ്പമാണ് പുതുതലമുറ കാര്‍ട്ടൂണ്‍ ടി-ഷര്‍ട്ട് അണിയുന്നത്. കൂള്‍ ലുക്ക് നല്‍കുമെന്ന സവിശേഷതയുമുണ്ട്. നൂറു ശതമാനം കോട്ടണിലായതിനാല്‍ ധരിക്കാനും സുഖമുണ്ട്.250 രൂപ മുതലാണ് ഇവയുടെ വില. എല്ലാ നിറങ്ങളിലും ലഭ്യമാണ്.

 

 

You must be logged in to post a comment Login