മിറാക്കിള്‍ ഫ്രൂട്ട് നല്കും മധുരം

ഒരു ആഫ്രിക്കന്‍ പഴച്ചെടിയാണ് മിറാക്കിള്‍ ഫ്രൂട്ട്. ചെറു ശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാല്‍ രണ്ടു മണിക്കൂര്‍ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു. മിറാക്കിള്‍ ഫ്രൂട്ടില്‍ അടങ്ങിയ ‘മിറാക്കുലിന്‍’ എന്ന പ്രോട്ടീന്‍ ഘടകം നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തി പുളി, കയ്പ് രുചികള്‍ക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 18ാം നൂറ്റാണ്ടു മുതല്‍ക്കേ ഉപയോഗിച്ചിരുന്നതായി യൂറോപ്യന്‍ സഞ്ചാരി ഷെവലിയര്‍ ദ മാര്‍കിസ് എഴുതിയിട്ടുണ്ട്

miracle1970 ല്‍ അമേരിക്കയില്‍ ഈ പഴത്തിന്റെ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അമേരിക്കന്‍ ഭക്ഷണ  മരുന്ന് .വകുപ്പ്  ഭക്ഷ്യ മായമായി ഈ പഴത്തെ വര്‍ഗ്ഗീകരിക്കുകയുണ്ടായി. കുത്തക പഞ്ചസാര കമ്പനികളുടെ ഇടപെടിനെത്തുടര്‍ന്നാണിത് എന്ന് വിവാദമുണ്ടായെങ്കിലും ഇതു സംബന്ധിക്കുന്ന ഫയലുകള്‍ വെളിപ്പെടുത്താന്‍ വകുപ്പ് തയ്യാറായില്ല.’സപ്പോട്ടേസിയ’ സസ്യകുടുംബത്തില്‍പ്പെടുന്ന ഇവ ഒരാള്‍ ഉയരത്തില്‍ വരെ വളരാറുണ്ട്. സാവധാന വളര്‍ച്ചയുള്ള മിറാക്കിള്‍ ഫ്രൂട്ട് പുഷ്പിക്കാന്‍ മൂന്നാലു വര്‍ഷമെടുക്കും.വേനല്‍ക്കാലമാണ് പഴക്കാലമെങ്കിലും ‘സപ്പോട്ട’യുടെ കുടുംബത്തില്‍ പെടുന്ന ഈ ചെടിയില്‍ കേരളത്തിലെ കാലാവസ്ഥയില്‍ പലതവണ കായ് പിടിക്കാന്‍ സാധ്യതയുണ്ട്. ഭാഗികമായ തണല്‍ ഇഷ്ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട് ചെടിച്ചട്ടികളില്‍ ഇന്‍ഡോര്‍ പ്ലാന്റായി പോലും വളര്‍ത്താം.

മനോഹരമായ ഇലച്ചാര്‍ത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്.അര്‍ബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികള്‍ക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാന്‍ മിറാക്കിള്‍ ഫ്രൂട്ട് സഹായിക്കുമെന്നും പ്രമേഹരോഗികള്‍ക്ക് ഇത് കഴിക്കാമെന്നും ചില ശാസ്ത്രഞ്ജര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.ജപ്പാനില്‍ പ്രമേഹ രോഗികള്‍ക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവര്‍ക്കിടയിലും ജനകീയമാണ്.

 

 

You must be logged in to post a comment Login