മില്‍ഖാസിംഗിന്റെ കുതിപ്പ് വെള്ളിത്തിരയിലും..!

ഇന്ത്യന്‍ കായികതാരം മില്‍ഖ സിംഗിന്റെ കഥപറഞ്ഞ് പുറത്തിറങ്ങിയ ബാഗ് മില്‍ഖ ബാഗ് ആദ്യദിവസം നേടിയത് 8.5 കോടി രൂപയുടെ കളക്ഷന്‍. ഫര്‍ഹാന്‍ അക്തറാണ് മില്‍ഖാസിംഗിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് സംവിധാനം.

farhan-akhtarരാകേഷും വയാകോം 18 ഉം ചേര്‍ന്നാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോനം കപൂര്‍, ദിവ്യദത്ത എന്നിവരാണ് ഫര്‍ഹാന്റെ നായികമാര്‍. ഫര്‍ഹാന്‍ അക്തറിന്റെ അഭിനയം ഇതിനകംതന്നെ അഭിനന്ദനങ്ങള്‍ നേടിക്കഴിഞ്ഞു.
പറക്കും സിംഗ് എന്നറിയപ്പെട്ടിരുന്ന മില്‍ഖാ സിംഗ് 1935ലാണു ജനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തമാണ്.

You must be logged in to post a comment Login