മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍; പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീകളെ മദര്‍ വിശ്വസിച്ചില്ല

കോട്ടയം: മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീകളെ മദര്‍ വിശ്വസിച്ചില്ല. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെയാണ് മദര്‍ ജനറല്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പരാതിയില്‍ സത്യമുള്ളതിനാലാണ് കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മദര്‍ ജനറലാണെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നുമാണ് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചത്.

You must be logged in to post a comment Login