മിസ് ഏഷ്യ മല്‍സരം ഇന്ന് കൊച്ചിയില്‍

miss asia
കൊച്ചി: പെഗാസസ് നടത്തുന്ന മിസ് ഏഷ്യ മല്‍സരം ഇന്ന് കൊച്ചിയില്‍. സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി പതിനെട്ട് സുന്ദരിമാരാണ് പങ്കെടുക്കുന്നത്. വൈകിട്ട് 6.30 നാണ് മല്‍സരം.

അസര്‍ബൈജാന്‍, ബലറൂസ്, റഷ്യ, ഉക്രൈന്‍ തുടങ്ങി പതിനെട്ട് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍. മിസ് ക്വീന്‍ ഓഫ് ഇന്ത്യ അങ്കിത ഖരത്തും മല്‍സരത്തിനുണ്ട്.

Missനാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായാണ് മല്‍സരം. വിജയിക്ക് മൂന്നരലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണര്‍ അപ്പിന് ഒന്നര ലക്ഷം രൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും.

മിസ് ഏഷ്യ എന്നതിനു പുറമെ മിസ് ഫോട്ടോജനിക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് മല്‍സരം. മല്‍സരത്തില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം നിര്‍ധനരായ നൂറ് ഹൃദ്രോഗികള്‍ക്ക് ശസ്ത്രക്രിയക്കായി നീക്കിവെയ്ക്കും.

miss 1

You must be logged in to post a comment Login