മിസ് യൂണിവേഴ്‌സ് ഫിലിപ്പീന്‍സുകാരി കട്രിയോണ എലീസ(വീഡിയോ)

ബാങ്കോക്ക്: വിശ്വ സുന്ദരി പട്ടം നേടി ഫിലിപ്പീന്‍സുകാരി കട്രിയോണ എലീസ ഗ്രേ. ലോകമെമ്പാടുമുള്ള 93 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യയുടെ നേഹാല്‍ ചുഡാസാമ സെമി ഫൈനലില്‍ അവസാന ഇരുപതില്‍ സ്ഥാനം പിടിക്കാനാവാതെ പുറത്തായി.

ചരിത്രം സൃഷ്ടിച്ച് സ്‌പെയിനിന്റെ ആംഗല പോണ്‍സ് എന്ന ട്രാന്‍ജന്‍ഡര്‍ വനിതയും മല്‍സരത്തില്‍ പങ്കെടുത്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും നിയമവിദ്യാര്‍ഥിനിയായ വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയത്.

ബാങ്കോക്കില്‍ വച്ച് നടന്ന മത്സരത്തില്‍ സെമിഫൈനലിലേക്കുള്ള പാതയില്‍ നേഹല്‍ അടക്കമുള്ളവര്‍ പുറത്താകുകയായിരുന്നു. ഏഷ്യന്‍ മേഖലയില്‍ നിന്ന് ഇന്തോനേഷ്യ, നേപ്പാള്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ഇടം ഫൈനലില്‍ നേടിയത്.

You must be logged in to post a comment Login