മീനാക്ഷി സുധീർ മിസ് ടീൻ ഇന്റർനാഷണൽ കേരള

മീനാക്ഷി സുധീർ മിസ് ടീൻ ഇന്റർനാഷണൽ കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. സെപ്തംബർ 30ന് ജയ്പൂരിൽ വെച്ച് നടക്കുന്ന മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യയിൽ മീനാക്ഷി കേരളത്തെ പ്രതിനിധീകരിക്കും.തൃപ്പൂണിത്തുറ സ്വദേശിയാണ്.

തൃപ്പൂണിത്തുറ സൗത്ത് ഏഷ്യൻ ഹോട്ടലിൽ നടന്ന ഫൈനലിൽ 42 പെൺകുട്ടികൾ പങ്കെടുത്തു.

സെന്റ് തെരേസാസ് കോളേജിൽ 2ാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. ബിപിസിഎൽ ഉദ്യോഗസ്ഥനായ സുധീറിന്റെയും രാഖിയുടെയും മകളാണ്.

മിസ് കൊച്ചി (2018), മിസ് ട്രാവൻകൂർ (2019) എന്നീ പട്ടങ്ങളും മീനാക്ഷി സുന്ദർ നേടിയിട്ടുണ്ട്.

് മിസ് ടീൻ ഇന്റർനാഷണൽ കേരളത്തിൽ നടത്തുന്നത് ഇതാദ്യമായാണ്. ഗ്ലാമാനന്ദ് സൂപ്പർ മോഡൽ ഇന്ത്യയാണ് പരിപാടിയുടെ സംഘാടകർ. ജയ്പൂർ ഫിനാലെയിലെ വിജയി മിസ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

You must be logged in to post a comment Login